Join News @ Iritty Whats App Group

ഷട്ടറുകൾ പൂർണമായും അടച്ചു പഴശ്ശി പദ്ധതി പ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം

മട്ടന്നൂർ :ശനിയാഴ്ച പഴശ്ശി അണക്കെട്ടിന് താഴെ ഭാഗത്ത് വെളിയമ്പ്ര ഏളന്നൂർ പുഴയിൽ കാണാതായ പെൺകുട്ടിക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിന്റെ ഭാഗമായി ഡാമിന്റെ മുഴുവൻ ഷട്ടറുകളും അടച്ചതിനാൽ പദ്ധതി പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷൻ വിഭാഗം അധികൃതർ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം 4 മണിയോടെയാണ് ബന്ധുക്കൾക്കൊപ്പം പുഴയിൽ കുളിക്കാനെത്തിയ കുറ്റ്യാടി സ്വദേശിനി ഇർഫാന (18) ഒഴുക്കിൽ പെട്ടത്. പുഴയിലെ കുത്തൊഴുക്കും വെള്ളവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഷട്ടറുകൾ പൂർണ്ണമായും അടച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group