ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം.കെ.ചന്ദ്രശേഖർ(92) അന്തരിച്ചു. ബെംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. വ്യോമസേനയിൽ എയർ കമ്മഡോർ ആയിരുന്നു. തൃശ്ശൂർ ദേശമംഗലം സ്വദേശിയാണ്. 1954ൽ ഇന്ത്യൻ വ്യോമസേനയിൽ പ്രവേശിച്ച എം.കെ ചന്ദ്രശേഖർ 1986ലാണ് വിരമിച്ചത്. ഭാര്യ: ആനന്ദവല്ലി, മകൾ: ഡോ. ദയ മേനോൻ (യുഎസ്എ) മരുമക്കൾ: അഞ്ജു ചന്ദ്രശേഖർ, അനിൽ മേനോൻ (യു എസ് എ). സംസ്കാരം പിന്നീട്.
രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എം കെ ചന്ദ്രശേഖർ അന്തരിച്ചു
News@Iritty
0
إرسال تعليق