ഇരിട്ടി: സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനിടെ ബീഹാർ സ്വദേശി വീടിന്റെ മതിൽ ഇടിഞ്ഞുവീണ് മരിച്ചു. ബീഹാർ ബസന്തപൂർ സ്വദേശി ഖാലിഖ് (30 ) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയോടെ ആയിരുന്നു അപകടം. നിർമ്മാണ തൊഴിലാളി ആയിരുന്ന ഖാലിഖ് കീഴ്പ്പള്ളി പുതിയങ്ങാടിയിൽ സെപ്റ്റിക് ടാങ്കിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കേ സമീപത്തെ വീടിന്റെ മതിൽ ഇടിഞ്ഞു ടാങ്കിനുള്ളിൽ ജോലിചെയ്യുകയായിരുന്ന ഖാലിഖിന്റെ മുകളിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് പുറത്തെടുത്ത ഖാലിഖിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ നാലുവർഷമായി നിർമ്മാണ കമ്പിനിയിൽ ജോലി ചെയ്തു വരികയായിരുന്നു . ഖാലിഖിന്റെ ബന്ധുക്കളടക്കം ഇതേ കമ്പനിയിൽ ജോലി ചെയ്തു വരുന്നുണ്ട്. ഇന്ന് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം സ്വന്തം നാട്ടിലേക്ക് കൊണ്ടുപോയി. ഭാര്യ: സായിസ. മക്കൾ: താബില കാത്തുൺ, ഫറാൻ അൻസാരി, അമാൻ.
കീഴ്പ്പള്ളി പുതിയങ്ങാടിയിൽ സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനിടെ വീടിന്റെ മതിൽ ഇടിഞ്ഞുവീണ് നിർമ്മാണ തൊഴിലാളി മരിച്ചു
News@Iritty
0
إرسال تعليق