Join News @ Iritty Whats App Group

ഓണത്തിരക്കും ലഹരിക്കടത്തും നിയന്ത്രിക്കാൻ പോലീസും എക്സൈസും കൈകോര്‍ക്കുന്നു ; കണ്ണൂര്‍ ജില്ലയിലെ നഗരങ്ങളില്‍ പ്രത്യേക പരിശോധന നടത്തും

ണ്ണൂർ :ഓണത്തിരക്കും ലഹരിക്കടത്തും നിയന്ത്രിക്കാൻ ജില്ലയില്‍ പോലീസും എക്സൈസും കൈകോർക്കും. ഓണത്തിരക്ക് നിയന്ത്രിക്കാൻ ജില്ലയില്‍ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.


കണ്ണൂർ നഗരത്തില്‍ മാത്രം 150 പോലീസുകാരെയാണ് വിന്യസിക്കുന്നത്. ഇരിട്ടി, തലശ്ശേരി, കൂത്തുപറമ്ബ്, തളിപ്പറമ്ബ്, പയ്യന്നൂർ തുടങ്ങിയ പ്രധാന നഗരപ്രദേശങ്ങളില്‍ ഇന്ന് മുതല്‍ തിരുവോണം വരെയുള്ള ദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാൻ കൂടുതല്‍ പോലീസുകാരെത്തും. കൂടാതെ, പട്രോളിങ്ങും വാഹനപരിശോധനയും കർശനമാക്കും.

മുൻകാലങ്ങളില്‍ കേസില്‍ പ്രതിയായവരെ നിരീക്ഷിക്കും. പോലീസ്, എക്സൈസ്, റവന്യു, ആർടിഒ, ഫോറസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ അതിർത്തിയില്‍ സംയുക്ത പരിശോധനയും ഡോഗ് സ്‌ക്വാഡ്, വിവിധ വകുപ്പുകള്‍ തമ്മില്‍ പരസ്‌പരം വിവരങ്ങള്‍ കൈമാറിയുള്ള പരിശോധനയും ആരംഭിച്ചു. തീവണ്ടികളിലും നീരീക്ഷണം ശക്തമാക്കി. എല്ലാ നഗരങ്ങളിലും ഗതാഗതം നിയന്ത്രിക്കാൻ കൂടുതല്‍ പോലീസിനെ വിന്യസിക്കും. ജില്ലയിലെ പ്രധാന പച്ചക്കറി, മത്സ്യമാർക്കറ്റുകള്‍, മാളുകള്‍, വസ്ത്രവ്യാപാര കേന്ദ്രങ്ങള്‍, ഓണവിപണികള്‍, ബീച്ചുകള്‍ എന്നിവിടങ്ങളില്‍ ഗതാഗതം സുഗമമാക്കാൻ പോലീസ് സാന്നിധ്യം ഉണ്ടാകും.

വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ടാകും. ഇടുങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ നടത്തുന്ന വഴിയോരകച്ചവടം അനുവദിക്കില്ല. ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളില്‍ നിന്നും പൂക്കളും വസ്ത്രങ്ങളുമായി എത്തുന്ന വഴിയോര കച്ചവടസംഘങ്ങളെ നിയന്ത്രിക്കും. പ്രധാന റോഡിലും വഴിയരികിലുമിട്ട് കച്ചവടം ചെയ്യാൻ അനുവദിക്കില്ല. ഗതാഗതതടസ്സമുണ്ടാക്കുന്ന വിധത്തിലുള്ള കച്ചവടവും അനുവദിക്കില്ല. കണ്ണൂർ സ്റ്റേഡിയം കോർണ റോട് ചേർന്നുള്ള റോഡില്‍ വാഹനഗതാഗതം നിരോധിക്കും. മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കൂട്ടംകൂടി സംഘർഷമുണ്ടാക്കുന്നവരെ കസ്റ്റഡിയിലെടുക്കും.

Post a Comment

أحدث أقدم
Join Our Whats App Group