കൊതേരിയിൽ മരം കടപുഴകി കാറിനുമുകളിലേക്ക് വീണു: കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു
മട്ടന്നൂർ: കൊതേരിയിൽ മരം കടപുഴകി കാറിനുമുകളിലേക്ക് വീണു നാശനഷ്ടം. ഇന്നു പുലർച്ചെ അഞ്ചോടെ മട്ടന്നൂർ -കണ്ണൂർ റോഡിൽ കൊതേരി ഭഗവാൻ പീടികയ്ക്ക് സമീപത്തായിരുന്നു സംഭവം. ആർക്കും പരിക്കില്ല. കനത്ത മഴയിൽ കൂറ്റൻ മരം കടപുഴകി റോഡിലേക്ക് വീഴുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറിന് മുകളിലേക്കാണ് മരത്തിന്റെ ശിഖിരങ്ങൾ പതിച്ചത്. കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വൈദ്യുത ലൈനിലേക്ക് മരം വീണതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഒരു മണിക്കൂറോളം മട്ടന്നൂർ കണ്ണൂർ റൂട്ടിൽ ഗതാഗതം തടസപ്പെട്ടു.
അഗ്നിശമന വിഭാഗവും നാട്ടുകാരും എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും എത്തേണ്ട നിരവധി പേർ റോഡിൽ കുടുങ്ങി. മട്ടന്നൂർ -കണ്ണൂർ റോഡിൽ നിരവധി മരങ്ങളാണ് അപകടാവസ്ഥയിൽ കിടക്കുന്നത്. ഇവ മുറിച്ചു മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
إرسال تعليق