നിമിഷപ്രിയ കേസില്‍ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മെഹ്ദിയുടെ വാദം തള്ളി തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവ് ആയിരുന്ന യമന്‍ ആക്ടിവിസ്റ്റ് സര്‍ഹാന്‍ ഷംസാന്‍. കാന്തപുരത്തിന്റെയും ശൈഖ് ഹബീബ് ഉമറിന്റെയും ഇടപെടലുകള്‍ കേസില്‍ ഗുണം ചെയ്തു. മതപണ്ഡിതരുടെ ഉന്നത ഇടപെടലിലൂടെ വധശിക്ഷ റദ്ദായിട്ടുണ്ടെന്നും മോചനത്തിനുള്ള വഴികള്‍ തുറക്കുന്നുണ്ടെന്നും സര്‍ഹാന്‍ ഷംസാന്‍ പറഞ്ഞു.
ഫത്താഹ് പുറത്തുവിടുന്ന വിവരങ്ങളും രേഖകളും ആധികാരികമല്ലെന്നും വ്യാജമാണെന്നും അദ്ദേഹം പറയുന്നു. പക്ഷേ സൂഫി പണ്ഡിതരുടെ ഇടപെടലിലൂടെ വധശിക്ഷയുടെ സാധ്യത ഇല്ലാതായിരിക്കുന്നു എന്ന് സര്‍ഹാന്‍ ഉറപ്പിച്ചു പറയുന്നു.
നിമിഷ പ്രിയയുടെ മോചന വിഷയത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ഇന്നലെ വീണ്ടും പ്രതികരിച്ചിരുന്നു. വിഷയത്തില്‍ പലരും ക്രെഡിറ്റ് സമ്പാദിക്കാന്‍ ശ്രമം നടത്തി. ഞങ്ങള്‍ക്ക് ക്രെഡിറ്റിന്റെ ആവശ്യമില്ല, കടമ മാത്രമാണ് നിര്‍വഹിച്ചത്. ഉപയോഗപ്പെടുത്തിയത് മതത്തിന്റെയും രാജ്യത്തിന്റെയും സാധ്യതകളെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.
പാലക്കാട് കല്ലേക്കാട് സംഘടിപ്പിച്ച എസ്എസ്എഫിന്റെ കേരള സാഹിത്യോത്സവ സമാപന സംഗമത്തിലാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പ്രതികരിച്ചത്. നിമിഷപ്രയയുടെ മോചനത്തിനായി ഇടപെട്ടതിനെ നല്ലവരായ ഒരുപാട് മനുഷ്യര്‍ പിന്തുണച്ചു പിന്നീട് പലരും അതിന്റെ ക്രെഡിറ്റിന് വേണ്ടി ഇടപെട്ടുവെന്ന് അദേഹം പറഞ്ഞു. ക്രെഡിറ്റ് ഒക്കെ അവര്‍ എടുത്തോട്ടെയെന്നും അദേഹം പറഞ്ഞു
إرسال تعليق