Join News @ Iritty Whats App Group

‘കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട’; എംവി ജയരാജന്‍


സി സദാനന്ദന്‍ എം പിയുടെ കാല് വെട്ടിയ കേസില്‍ കീഴടങ്ങിയ പ്രതികളെ പിന്തുണച്ചും എംപിയെ വെല്ലുവിളിച്ചും എം വി ജയരാജന്‍. കമ്മ്യുണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ട. ആരെങ്കിലും അങ്ങനെ കരുതിയാല്‍ അത് മനസ്സില്‍ വെച്ചാല്‍ മതി. നീതിക്ക് വേണ്ടി ജയിലില്‍ പോകാന്‍ കമ്മ്യുണിസ്റ്റുകാര്‍ക്ക് മടിയില്ലെന്നും ജയരാജന്‍ പറഞ്ഞു.

അവര്‍ ഒളിച്ചും പാത്തുമല്ല ജയിലില്‍ പോയത്. കോണ്‍ഗ്രസുകാരും ആര്‍എസ്എസുകാരും കാണിക്കുന്നത് പോലെ ഫണ്ട് മുക്കിയവരല്ല അവര്‍. ഈ നാടിന്റെ ശരിയുടെ പക്ഷത്ത് നിന്ന് ജയിലില്‍ പോകേണ്ടി വന്നാല്‍ അതിന് മടിക്കാത്തവരാണ് കമ്യൂണിസ്റ്റുകാര്‍ എന്നതുകൊണ്ടാണ് ആ എട്ട് സഖാക്കള്‍ ജയിലില്‍ കിടക്കുന്നത്. അതുകൊണ്ട് കമ്യൂണിസ്റ്റുകാരെയെല്ലാം അങ്ങ് ജയിലില്‍ അടച്ചിട്ട് എംപി സ്ഥാനം ഉണ്ടാക്കി നാട്ടില്‍ വിലസാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതങ്ങ് മനസില്‍ വച്ചാല്‍ മതി – അദ്ദേഹം പറഞ്ഞു.

സി സദാനന്ദന്‍ രാജ്യ സഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും കാല്‍ വെട്ടിയ കേസിലെ പ്രതികളുടെ ശിക്ഷ 31 വര്‍ഷത്തിന് ശേഷം നടപ്പാവുകയും ചെയ്ത പശ്ചാത്തലത്തില്‍ വിഷയം രാഷ്ട്രീയമായി വിശദീകരിക്കാന്‍ സിപിഐഎം യോഗം വിളിച്ചിരുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ നിരപരാധികളാണെന്ന് ആയിരുന്നു സിപിഐഎം നേതാക്കളുടെ പ്രതികരണം.

Post a Comment

أحدث أقدم
Join Our Whats App Group