Join News @ Iritty Whats App Group

നിമിഷ പ്രിയയുടെ മോചനം: മർകസ് പ്രതിനിധി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ, കേസ് ഇന്ന് സുപ്രീംകോടതിയിൽ

ദില്ലി:യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ച കാര്യം കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിക്കും. അറ്റോർണി ജനറൽ കോടതി നടപടി തുടങ്ങുമ്പോൾ ഇക്കാര്യം പരാമർശിക്കും. അതേസമയം, മർകസ് പ്രതിനിധി കൂടി ഉൾപ്പെട്ട മധ്യസ്ഥ സംഘം വേണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. നേരത്തെ, കേന്ദ്രത്തിന് പരിമിതികളുണ്ടെന്ന് കോടതിയിൽ അറിയിച്ചിരുന്നു. വധശിക്ഷ നടപ്പിലായാൽ സങ്കടകരമാണെന്നായിരുന്നു കോടതിയുടെ പരാമർശം.

കോടതി നടപടികൾ ആരംഭിച്ചാൽ നിമിഷ പ്രിയയുടെ കേസ് അറ്റോണി ജനറൽ അറിയിക്കും. കേന്ദ്ര സർക്കാരിൻ്റെ ഭാ​ഗത്തുനിന്നും ചർച്ചകളുണ്ടായെന്നും വധശിക്ഷ നീട്ടിവെച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ അറിയിക്കും. അതിനിടെ, മധ്യസ്ഥ സംഘത്തെ ചർച്ചകൾക്കായി നിയോ​ഗിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെടും. കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധിയെ കൂടി ഉൾപ്പെടുത്തി സംഘത്തെ നിയോ​ഗിക്കണമെന്നാണ് ആവശ്യം. ഇതിൽ കോടതി എന്ത് നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമല്ല.

Post a Comment

أحدث أقدم
Join Our Whats App Group