Join News @ Iritty Whats App Group

‘അന്‍വറിനെ യുഡിഎഫ് മുഖ്യമന്ത്രി പോലും ആക്കിയേക്കും’ ; പരിഹാസവുമായി എം വി ഗോവിന്ദന്‍

യുഡിഎഫിനോട് പിവി അന്‍വര്‍ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ടതില്‍ പരിഹാസവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിനെ യുഡിഎഫ് മുഖ്യമന്ത്രി പോലും ആക്കിയേക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. അന്‍വറിനെ ഞാന്‍ ഡല്‍ഹി പത്രസമ്മേളനത്തില്‍ തന്നെ ഒഴിവാക്കിയതാണ്. യുഡിഎഫിന് വേണ്ടി ഒറ്റുകൊടുത്തതാണ്. ഇത് അന്‍വറും യു ഡി എഫും തമ്മിലുള്ള പ്രശ്‌നമാണ്. ആ പ്രശ്‌നങ്ങള്‍ യു ഡി എഫ് ചര്‍ച്ച ചെയ്യട്ടെ. അന്‍വറിനെ യുഡിഎഫ് മുഖ്യമന്ത്രി പോലും ആക്കിയേക്കും – അദ്ദേഹം വ്യക്തമാക്കി.

വിഷയത്തില്‍ അന്‍വര്‍ വീണ്ടും പ്രതികരണവുമായി രംഗത്തെത്തി. താന്‍ മന്ത്രിപദം ആവശ്യപ്പെട്ടതിനെ കുറിച്ചും അന്‍വര്‍ വീണ്ടും പ്രതികരിച്ചു. മന്ത്രി പദം ആവശ്യപ്പെട്ടത് വലിയ ചര്‍ച്ച നടക്കുകയാണ്. ഞാന്‍ പറയാത്ത എന്തു കാര്യമാണ് യുഡിഎഫ് നിലമ്പൂരില്‍ ഉയര്‍ത്തുന്നത്. ഞാന്‍ നടത്തുന്നത് നാടിന് വേണ്ടിയുള്ള പോരാട്ടം.യുഡിഎഫ് ഇപ്പോള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ അന്‍വര്‍ മുമ്പ് തന്നെ പറയുന്നതാണ്. മന്ത്രി പദം ഞാന്‍ ഒറ്റയ്ക്ക് പറഞ്ഞതല്ല. തന്റെ കൂടെയുള്ള സാമുദായിക നേതാക്കള്‍ പറഞ്ഞതാണ്. വി.ഡി സതീശന് കീഴില്‍ യുഡിഎഫിന് മുന്നോട്ട് പോകാനാവില്ല. രാഹുല്‍ ഒളിച്ചു വന്നതല്ല. ട്രോളുകള്‍ വരട്ടെ. സാധാരണക്കാര്‍ ട്രോളില്ല. താന്‍ തകരണമെന്ന് ആഗ്രഹിക്കുന്നവരെ പറയൂ. 2026 ല്‍ ആത്മാര്‍ത്ഥമായ നിലപാട് എടുത്താല്‍ യുഡിഎഫ് തന്നെ അധികാരത്തില്‍ വരും – അന്‍വര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ അന്‍വര്‍ കത്രിക ചിഹ്നത്തില്‍ മത്സരിക്കും. കത്രിക ചിഹ്നം ലഭിച്ചതില്‍ വളരെ സന്തോഷമെന്നാണ് അന്‍വര്‍ പ്രതികരിച്ചത്. ആദ്യപരിഗണന നല്‍കിയത് ഓട്ടോറിക്ഷയ്ക്കായിരുന്നുവെന്നും അദ്ദേഹം വപറഞ്ഞു. കത്രിക പൂട്ടിട്ട് പൂട്ടിയവരെ കത്രിക കൊണ്ട് തന്നെ നേരിടും. പിണറായിയും സതീശനും കത്രിക പൂട്ടീട്ട് പൂട്ടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group