Join News @ Iritty Whats App Group

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി 



ബക്രീദ് അവധി വിവാദത്തിൽ തിരുത്തുമായി സർക്കാർ, സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി



തിരുവനന്തപുരം: ബക്രീദ് അവധി വിവാദത്തിൽ കടും പിടുത്തം വിട്ട് സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന്‌ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.

ബലി പെരുന്നാൾ അവധി വിവാദത്തിന് പിന്നാലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാളെത്തെ പൊതു അവധി ശനിയാഴ്ചയിലേക്ക് മാറ്റിയത് വലിയ വിമര്‍ശനത്തില്‍ ഇടയാക്കിയിരുന്നു. രണ്ട് ദിവസം അവധി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിനിടെയാണ് സ്കൂളുകൾക്ക് നാളെ അവധി.

Post a Comment

Previous Post Next Post
Join Our Whats App Group