ഇരിട്ടി: ആറളം തോട്ടുകടവ് പാലം
മെയിൻ സ്ലാബിന്റെ കോൺക്രീറ്റ്
ജോലികൾ പൂർത്തിയായി. എടൂർ പഴയ
പോസ്റ്റ് ഓഫീസ് ജംഗ്ഷൻ-ആറളം,
ഇരിട്ടി-ജബ്ബാർക്കടവ്, പായം -ആറളം എന്നീ
എന്നീ റോഡുകളെ ആറളവുമായി
ബന്ധിപ്പിക്കുന്നതാണ് ഏച്ചില്ലത്തിനു
സമീപമുള്ള തോട്ടുകടവ് പാലം.
12 പൈലിംഗ് തൂണുകളിലായി 10 മീറ്റർ നീളവും എട്ടു മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. പഴയപാലം പൊളിച്ചതോടെ ഗതാഗതം പയോറ, കൂട്ടക്കളം ഭാഗത്തു കൂടിയാണ് തിരിച്ചുവിട്ടിരിക്കുന്നത് .ടാറിംഗ് അടക്കം അപ്രോച്ച് റോഡിനായി ജില്ലാ പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
إرسال تعليق