Join News @ Iritty Whats App Group

വാട്സ്ആപ്പ് സന്ദേശത്തെ തുടർന്ന് തർക്കം; നാദാപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു


കോഴിക്കോട് നാദാപുരത്ത് രണ്ട് പേർക്ക് വെട്ടേറ്റു. ഊരം വീട്ടിൽ നാസർ, സലിം എന്നിവർക്കാണ് വെട്ടേറ്റത്. അയൽവാസി ചിറക്കുനി ബഷീറാണ് ഇവരെ ആക്രമിച്ചത്. വാട്സ്ആപ്പ് സന്ദേശത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. രാത്രി 8.35 നാണ് സംഭവം. ബഷീറിൻ്റെ വീട്ടിനകത്ത് വെച്ചാണ് ആക്രമണം നടന്നത്. നാസറിന്റെ വയറിനും , സലീമിൻ്റെ കൈക്കുമാണ് വെട്ടേറ്റത്.

വാട്സ്ആപ്പിൽ നാസറിനും, സലീമിനും എതിരെ ബഷീർ മോശം പരാമർശം നടത്തി. ഇത് ചോദിക്കാൻ എത്തിയതിനിടയിലാണ് അക്രമം നടന്നത്. പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് വീട്ടിൽ പരിശോധന നടത്തുകയാണ്. സംഭവത്തിന് പിന്നാലെ ആക്രമണം നടത്തിയ ബഷീർ സംഭവ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. വെട്ടേറ്റ രണ്ടു പേരുടെയും പരുക്ക് ​ഗുരുതരമല്ല.

Post a Comment

أحدث أقدم
Join Our Whats App Group