നാലംഗ കുടുംബം സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിഞ്ഞു; 19കാരന് ദാരുണാന്ത്യം, അപകടം കോട്ടയം പള്ളിക്കത്തോടിൽ
കോട്ടയം: പള്ളിക്കത്തോട് കൈയ്യൂരി ചല്ലോലി കുളത്തിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ചെങ്ങളം സ്വദേശിയായ ജെറിൻ (19) ആണ് മരിച്ചത്. വാഹനത്തിൽ നാലു പേരുണ്ടായിരുന്നു. ഇതിൽ മൂന്ന് പേരെ പൊലീസും ഫയർഫോഴസും രക്ഷപ്പെടുത്തി. ജെറിന്‍റെ അച്ഛനും അമ്മയും ഡ്രൈവറുമാണ് രക്ഷപ്പെട്ടത്. ജെറിന്‍റെ മൃതദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Post a Comment