കണ്ണൂർ : കോവിഡ് പരിശോധന നടത്തി
പോരുന്ന ജില്ലയിലെ സ്വകാര്യ
ആശുപത്രികളും ലാബുകളും, റാപിഡ്
ആന്റിജൻ, ആർ ടി പി സി ആർ, ട്രൂ നാറ്റ്
പരിശോധന ഫലം ഔദ്യോഗിക പോർട്ടലായ
https://labsys.health.kerala.gov.in ൽ അപ്
ലോഡ് ചെയ്യേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ
ഓഫീസർ ( ആരോഗ്യം) അറിയിച്ചു.
നെഗറ്റീവ് ടെസ്റ്റ് ഫലം ഉള്‍പ്പെടെ ഈ ഔദ്യോഗിക പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. പോര്‍ട്ടലിന്റെ യൂസർ ഐഡി, പാസ് വേഡ് എന്നിവ ലഭ്യമല്ലാത്തവര്‍ 9846056161, 0497-2709494 എന്നീ നമ്ബറിലോ idspkannur@gmail.com എന്ന ഇ മെയില്‍ ഐഡി യിലോ വിവരം അറിയിക്കേണ്ടതാണ് .ഈ നിര്‍ദേശം പാലിക്കാത്തവർക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി എം ഒ ഡോ. പീയുഷ് എം നമ്ബൂതിരിപ്പാട് അറിയിച്ചു.
Post a Comment