உളിക്കൽ: മഴ മാറി നിന്ന ഉളിക്കലിൽ
കർഷക പുത്രനായ കെപിസിസി
പ്രസിഡന്റ് സണ്ണി ജോസഫിനും കെപിസിസി
വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്ബിൽ
എംപിക്കും മലയോര മക്കളുടെ ഊഷ്മള
സ്വീകരണം.
മഴയെ വകവയ്ക്കതെ യുവാക്കളടക്കം നുറു കണക്കിനാളുകള്‍ കക്ഷി രാഷ്‌ട്രീയം മറന്ന് സ്വീകരണ പരിപാടിയിലെത്തി.
മുൻ മന്ത്രി കെ.സി. ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഒടുവില്‍ ഒഴിച്ചിട്ട കല്ല് സംഘടനയുടെ മൂലകല്ലായി മാറിയെന്ന ബൈബിളിലെ വാക്യത്തെ ഉദ്ധരിച്ചുകൊണ്ടാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡന്‍റ് ആയതിനെക്കുറിച്ച് കെ.സി. ജോസഫ് പറഞ്ഞത്. കോണ്‍ഗ്രസ് നേതൃത്വത്തില്‍ സൗമ്യതയുടെ മുഖമാണ് സണ്ണി ജോസഫ്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കേരളത്തില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും കെ.സി. ജോസഫ് പറഞ്ഞു.
ഉളിക്കല്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നും തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെ അകമ്ബടിയോടെ റോഡ് ഷോ ആയാണ് നേതാക്കളെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. മലയോരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ സ്ത്രീകളും പ്രായമായവരും കുട്ടികളും ഉള്‍പ്പെടെയുള്ളവർ അണി നിരന്ന റാലി നഗരവിഥികളിലൂടെ ആവേശം വിതറി ഉളിക്കല്‍ ബസ് സ്റ്റാൻഡിന് സമീപം പ്രത്യകം തയാറാക്കിയ വേദിയില്‍ സമാപിച്ചു.
സജീവ് ജോസഫ് എംഎല്‍എ, നേതാക്കളായ മാർട്ടിൻ ജോർജ്, അബ്‌ദുള്‍കരീം ചേലേരി,പി.ടി. മാത്യു, കെ.എ. ഫിലിപ്പ്, റോജസ് സെബാസ്റ്റ്യൻ, ഫാ. ജോസഫ് കാവനാടി, ടി.എ. ജസ്‌റ്റിൻ, ബെന്നി തോമസ്, ബേബി തോലാനി, ജോസഫ് ആഞ്ഞിലിത്തോപ്പില്‍, ടോമി മൂക്കനോലി, ഡോ. എം.പി. ചന്ദ്രാഗദൻ, ടി.എൻ.എ. ഖാദർ, എസ്‌എൻഡിപി യൂണിയൻ ഇരിട്ടി താലൂക്ക് സെക്രട്ടറി പി.എൻ. ബാബു, കെ.വി. ഫിലോമിന, വി.പി. അബ്ദുള്‍ റഷീദ്, മുഹമ്മദ് ബ്ലാത്തൂർ, കെ.പി. ഗംഗാധരൻ, പി.കെ. ജനാർദനൻ, ബേബി ഓടംപള്ളി, എ. അഹമ്മദ് കുട്ടി ഹാജി, തോമസ് അപ്രേം, വി.വി. രാമകൃഷ്ണൻ, പി.എ. നസീർ, ചാക്കോ പാലക്കലോടി തുടങ്ങിയവർ പ്രസംഗിച്ചു.
പാർട്ടി നേതൃത്വം മലയോര ജനതയ്ക്ക്
നല്കിയ അംഗീകാരമെന്ന് സണ്ണി ജോസഫ്
ഒരു സാധാരണ പാർട്ടി പ്രവർത്തകനായി തുടങ്ങി കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയെ നയിക്കാൻ എന്നെ പ്രപ്തനാക്കിയത് മലയോര ജനതയുടെ സ്‌നേഹമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഉളിക്കലിലെ അമ്മമാരും നാട്ടുകാരും നല്കിയ സ്‌നേഹവും പണവും കൊണ്ടാണ് എല്‍എല്‍ബി പഠനം പൂർത്തിയാക്കാൻ കഴിഞ്ഞത്.
എന്നെ തിരുത്തിയതും തെറ്റുകള്‍ ചൂണ്ടികാണിച്ചതും എന്‍റെ ഉളിക്കലുകാർ തന്നെയാണ്. ഒരു കർഷക പുത്രൻ എന്നതില്‍ ഉപരി മണ്ണില്‍ പണിയെടുത്തും പട്ടിണി അനുഭവിച്ചും നടത്തിയ രാഷ്ട്രീയ പ്രവർത്തനത്തിന്‍റെ അംഗീകാരം കൂടിയാ ണിത്. കോളജിലെ സുഹൃത്തിന്‍റെ പക്കല്‍ നിന്നും കടം വാങ്ങിയ ഖദർ ഷർട്ടില്‍ തുടങ്ങിയ രാഷ്ട്രീയ ജീവിതത്തിലെ എല്ലാ വിജയവും മലയോര ജനതയ്ക്കുള്ളതാണെന്നും സണ്ണി ജോഫഫ് പറഞ്ഞു.
Post a Comment