Join News @ Iritty Whats App Group

കാവി നിറത്തിലുള്ള ലുങ്കി, ലൈനുകളുള്ള ടീഷ‌ർട്ട്; വടകരയിൽ കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവ് യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് മരിച്ചു: ആളെ തിരിച്ചറിഞ്ഞില്ല





കോഴിക്കോട്: വടകരയില്‍ യുവാവ് ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കണ്ണൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. ഏകദേശം 45 വയസ്സ് തോന്നിക്കുള്ള ഇയാളെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

ഇന്നലെ രാത്രി ഒന്‍പതോടെ നാദാപുരം റോഡ് റെയില്‍വേ സ്‌റ്റേഷനടുത്ത് വെച്ചാണ് അപകടമുണ്ടായത്. കാവി നിറത്തിലുള്ള ലുങ്കിയും ലൈനുകളോടു കൂടിയ ടീ ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. വലത് കണ്‍പുരികത്തിന് താഴെയായി കറുത്ത മറുകുണ്ട്. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുയാണ്. എന്തെങ്കിലും വിവരം അറിയുന്നവര്‍ താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.
9946664609(സബ്ബ് ഇന്‍സ്‌പെക്ടര്‍, വടകര)
0496 2524206(വടകര പോലീസ് സ്‌റ്റേഷന്‍)

Post a Comment

أحدث أقدم
Join Our Whats App Group