Join News @ Iritty Whats App Group

കളിക്കാനായി വീടിനടുത്തുള്ള കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയ കുഞ്ഞ്, മൂന്നാം ക്ലാസ് വിദ്യാർത്ഥി; ട്രെയിനപകടത്തിൽ ദാരുണാന്ത്യം

കളിക്കാനായി വീടിനടുത്തുള്ള കൂട്ടുകാരന്‍റെ വീട്ടിലേക്ക് പോയ കുഞ്ഞ്, മൂന്നാം ക്ലാസ് വിദ്യാർത്ഥി; ട്രെയിനപകടത്തിൽ ദാരുണാന്ത്യം


കോഴിക്കോട്: കളിക്കാനായി അയല്‍വീട്ടിലേക്ക് പോകുന്നതിനിടെ ട്രെയിന്‍ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. കോഴിക്കോട് കല്ലായി റോഡില്‍ കണ്ണഞ്ചേരി 'മുബസാന'യില്‍ സമീനയുടെയും അഹമ്മദിന്‍റെയും മകന്‍ ഫൈസാനാണ് ജീവൻ നഷ്ടമായത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഇന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് മരണം സംഭവിച്ചത്. വീടിന് സമീപത്തെ സുഹൃത്തിന്‍റെ വീട്ടിലേക്ക് കകളിക്കാനായി പോകുന്നതിനിടെ റെയില്‍ പാളം മുറിച്ചുകടക്കുമ്പോഴാണ് ദാരുണമായ അപകടം നടന്നത്.

ഇന്നലെ രാവിലെ 7.50ന് കണ്ണഞ്ചേരിയിലാണ് അപകടം നടന്നത്. ഉടന്‍ തന്നെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചെങ്കിലും ഫൈസാന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. പരപ്പില്‍ എം.എം.എല്‍.പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. സഹോദരങ്ങള്‍: ഫര്‍ഹാദ് അഹമ്മദ്, മറിയം അഹമ്മദ്.

Post a Comment

أحدث أقدم
Join Our Whats App Group