ഇരിട്ടി: ഓടി കൊണ്ടിരിക്കുന്ന ഇരുചക്ര വാഹനത്തിൽ പെരുമ്പാമ്പ്. എടക്കാനം സ്വദേശിനി രമിതാ സജീവൻ സഞ്ചരിച്ച സ്കൂട്ടിയിലാണ് പാമ്പ് കയറിക്കൂടിയത്. ഇരിട്ടി അശോകൻസ് ഡെന്റൽ ക്ലിനിക് ജീവനക്കാരിയായ രമിത ബുധനാഴ്ച സന്ധ്യയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് വള്ളിയാട് വച്ച് വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഭാഗത്ത് നിന്ന് അനക്കവും കൈക്ക് തണുപ്പും അനുഭവപ്പെട്ടത്. ആൾ പാമ്പാണെന്ന് മനസ്സിലായതോടെ പരിഭ്രാന്തി ഉണ്ടായെങ്കിലും വാഹനത്തെ നിയന്ത്രിച്ച് നിർത്തിയതിനാൽ വലിയൊരപകടം ഒഴിവായി. തുടർന്ന് സമീപത്തുള്ള വ്യാപാരി അനുപിന്റ നേതൃത്വത്തിൽ നാട്ടുകാർ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പാമ്പിനെ പുറത്തെടുക്കുകയായിരുന്നു.
ഇരിട്ടിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്ര വാഹനത്തിൽ പെരുമ്പാമ്പ്
News@Iritty
0
إرسال تعليق