Join News @ Iritty Whats App Group

അഫാന്റേത് അസാധാരണ പെരുമാറ്റം ; മനശ്ശാസ്ത്ര വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തില്‍ ചോദ്യം ചെയ്യും


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തില്‍ പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്ന് പോലീസ്. കൊലപാതകത്തിന് കാരണം കടബാദ്ധ്യതകള്‍ തന്നെയായിരുന്നെന്നും താങ്ങാന്‍ പറ്റാത്ത കടം കാരണം കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യാനും തീരുമാനം എടുത്തിരുന്നതായും പോലീസ് പറയുന്നു. സാമ്പത്തിക ബാധ്യതക്ക് അപ്പുറത്ത് മറ്റേതെങ്കിലും കാരണം ഉണ്ടോ എന്നും അന്വേഷിക്കും.

അനേകം പേരില്‍ നിന്നും കടംവാങ്ങിക്കൂട്ടിയ അഫാന്റെ കുടുംബത്തിനുണ്ടായിരുന്നത് വന്‍ ബാദ്ധ്യതയായിരുന്നു 65 ലക്ഷം രൂപ നാട്ടില്‍ കടമുള്ളപ്പോള്‍ വിദേശത്ത് പിതാവിന്റെ കാര്യവും സാമ്പത്തീക പ്രതിസന്ധിയിലാണെന്നത് അഫാനെ മാനസീകമായി വലിയ രീതിയില്‍ വിഷമിപ്പിച്ചിരുന്നു. ഇതിനൊപ്പം മാതാവിനെ ധൂര്‍ത്തയാക്കി ചിത്രീകരിച്ചുള്ള ബന്ധുക്കളുടെ കുറ്റപ്പെടുത്തലും മാനസീക സമ്മര്‍ദ്ദത്തിന് കാരണമായി.

നാട്ടില്‍ പലരില്‍ നിന്നും കടം വാങ്ങി. വീട് വിറ്റ് കടം വീട്ടാനും അഫാന്‍ ശ്രമിച്ചു. കടം കൈകാര്യം ചെയ്തത് ഉമ്മ ഷമീനയും അഫാനും ഒരുമിച്ചായിരുന്നു. കടക്കാര്‍ പണം തിരിച്ചു ചോദിച്ചതും പരിഹസിച്ചതും പ്രകോപനത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്.

പ്രതി അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. മാനസിക നില പരിശോധിക്കും. താന്‍ മരിച്ചാല്‍ ഒറ്റയ്ക്കാകുമെന്ന് കരുതിയാണ് ഫര്‍സാനയെ അഫാന്‍ കൊലപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് അഫാന്റെ പിതാവ് നാട്ടിലെത്തിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് അഫാന്റെ പിതാവ് റഹീം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇദ്ദേഹത്തെ ഇന്ന് ചോദ്യം ചെയ്യും.

ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ റഹീം സന്ദര്‍ശിച്ചു. കട്ടിലില്‍ നിന്ന് വീണതാണെന്നാണ് ഷെമീന റഹീമിനോട് പറഞ്ഞതെന്ന് റഹീമിന്റെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. ഇളയമകന്‍ അഫ്‌സാനെ കാണണം എന്ന് ഷെമീന ആവശ്യപ്പെട്ടു. അഫാനെയും അന്വേഷിച്ചു. ഷമീനയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. അഫാന് ഉണ്ടായത് വലിയ കടമുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group