Join News @ Iritty Whats App Group

പിവി അൻവറിന് തിരിച്ചടി; തൃണമൂൽ സംസ്ഥാന-കോഡിനേറ്റര്‍ മിൻഹാജ് അടക്കമുള്ളവർ സിപിഎമ്മിൽ


പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പി.വി അൻവർ സ്ഥാനാർത്ഥിയാക്കാൻ ആലോചിച്ച മിൻഹാജ് ഒടുവിൽ സിപിഎമ്മിൽ ചേർന്നു. അൻവറിന്‍റെ തൃണമൂൽ ബിജെപിയിലേക്ക് പോകാൻ സാധ്യതയുണ്ട് എന്ന് ആരോപിച്ചാണ് മിൻഹാജ് ഇടതുചേരിയിലെത്തിയത്. തൃണമൂലിന്‍റെ എല്ലാ സ്ഥാനവും രാജിവെച്ചതായും മിൻഹാജ് പ്രഖ്യാപിച്ചു.

മിൻഹാജിനെ സിപിഎം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച ശേഷമാണ് മിൻഹാജും പിവി അൻവറിനെ പാലക്കാട് പിന്തുണച്ചവരും പാർട്ടി വിടുന്നത്. തൃണമൂൽ കോൺഗ്രസ് സംസ്ഥാന കോ ഓർഡിനേറ്റര്‍ സ്ഥാനം ഉള്‍പ്പെടെ രാജിവെച്ചുകൊണ്ടാണ് മിൻഹാജ് സിപിഎമ്മിൽ ചേരുന്നത്. നേരത്തെ ഡിഎംകെ പാലക്കാട് ജില്ലാ പ്രസിഡന്‍റായിരുന്നു.

കൂടുതൽ പ്രവർത്തകരും സിപിഎമ്മിൽ വരുമെന്നും ഇനിയുള്ള കാലം സിപിഎമ്മിനൊപ്പം പ്രവർത്തിക്കുമെന്നും തൃണമൂൽ പ്രവർത്തകരെ ഉൾപ്പെടുത്തി വിപുലമായ കൺവെൻഷൻ നടത്തുമെന്നും സ്ഥനമാനങ്ങൾക്കല്ല സി പി എമ്മിലെത്തിയതെന്നും മിൻഹാജ് പറഞ്ഞു.മിൻഹാജിനെ സി പി എം സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു പറഞ്ഞു. മിൻഹാജിനെ പാർട്ടി പരിഗണിക്കും.ഉചിതമായ രീതിയിൽ പാർട്ടി മിൻഹാജിന് പരിഗണന നൽകുമെന്നും ഇഎൻ സുരേഷ് ബാബു പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group