ഇരിട്ടി: സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കട ഒക്ടോബര്‍ ഒന്നിന് ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് ആറളം ഫാമിലെ കമ്യൂണിറ്റി ഹാളില്‍ ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍ ആണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ആറളം ഫാമിലെ ഒമ്പത്, പത്ത് ബ്ലോക്കുകളിൽ താമസിക്കുന്ന ഗോത്ര വര്‍ഗ കുടുംബങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ വാഹനത്തില്‍ എത്തിച്ചു നല്‍കുന്നതാണ് പദ്ധതി.
ആറളം ഫാമിലെ സഞ്ചരിക്കുന്ന റേഷന്‍ കട ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന്
News@Iritty
0
Post a Comment