Join News @ Iritty Whats App Group

കൂത്തുപറമ്പിൽ കടകൾക്ക് നേരെ ആക്രമണം; മൂന്ന് സ്ഥാപനങ്ങളുടെ ഗ്ലാസ് ഡോറുകൾ തല്ലിത്തകർത്തു

കൂത്തുപറമ്പിൽ കടകൾക്ക് നേരെ ആക്രമണം; മൂന്ന് സ്ഥാപനങ്ങളുടെ ഗ്ലാസ് ഡോറുകൾ തല്ലിത്തകർത്തു


കൂത്തുപറമ്പ്: കൂത്തുപറമ്പ് ടൗണിൽ കടകൾക്ക് നേരെ ആക്രമണം. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം നടന്നത്. ടൗണിലെ ഗരാഫ ഹെയർ കട്ടിങ്, യോക്സ് ജെൻസ് റെഡിമേഡ്സ്, ഗുഡ്ലക്ക് ബൊട്ടീക് എന്നീ മൂന്ന് സ്ഥാപനങ്ങളുടെ ഗ്ലാസ് ഡോറുകളാണ് തല്ലിത്തകർക്കപ്പെട്ടത്. 

രാവിലെ കട തുറക്കാനായി എത്തിയപ്പോഴാണ് ഗ്ലാസ് ഡോറുകൾ തകർക്കപ്പെട്ട നിലയിൽ കടയുടമകൾ കണ്ടത്. സമീപത്തെ കടയിൽ നിന്നും തൂമ്പ (കൈക്കോട്ട്) എടുത്തു കൊണ്ടു വന്നാണ് അക്രമി ഗ്ലാസുകൾ അടിച്ചു തകർത്തതെന്ന് കടയുടമയായ പി.കെ. ശുഹൈബ് പറഞ്ഞു. മാനസിക വിഭ്രാന്തിയുള്ള ഒരാളാണ് ഈ ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 

സംഭവത്തെക്കുറിച്ച് ഗരാഫ ഹെയർ കട്ടിങ് ഉടമ ഷഫീഖ് പറയുന്നത് ഇങ്ങനെ: "രാവിലെ എട്ട് മണിക്ക് അയൽപക്കത്തെ കടക്കാരൻ അറിയിച്ചപ്പോഴാണ് വിവരമറിയുന്നത്. വന്ന് നോക്കുമ്പോൾ കൈക്കോട്ടും കൊണ്ട് വന്ന് ഗ്ലാസുകളെല്ലാം അടിച്ചു പൊളിച്ചിട്ടിരിക്കുകയായിരുന്നു."

ആക്രമണം നടത്തിയ വ്യക്തിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group