Join News @ Iritty Whats App Group

യുപിയിലെ പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് ഇന്ത്യ സഖ്യം


യുപിയിലെ പോളിംഗ് ബൂത്തിൽ യുവാവ് എട്ട് തവണ ബിജെപിക്ക് വോട്ട് ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് ഇന്ത്യ സഖ്യം. മൊബൈല്‍ ക്യാമറയില്‍ വോട്ട് ചെയ്യുന്ന വീഡിയോ യുവാവ് തന്നെയാണ് പകര്‍ത്തിയിരിക്കുന്നത്. സംഭവത്തില്‍ കടുത്ത നടപടി വേണമെന്ന്സമാജ്‍വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു.

ഇന്ത്യ സഖ്യം ഉത്തര്‍പ്രദേശില്‍ ബിജെപി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന് ആരോപിക്കുന്നതിനിടയലാണ് ഇങ്ങനെയൊരു വീഡിയോ പുറത്തുവന്നിരിക്കുന്നത്. എട്ട് തവണ എണ്ണിക്കൊണ്ട് യുവാവ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് തന്നെ വോട്ട് രേഖപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ മൂന്നാമതാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പേരുള്ളത്.

അതേസമയം വോട്ട് ചെയ്യുന്ന യുവാവിന് പ്രായപൂര്‍ത്തിയായതാണോ എന്ന സംശയവും ഉയരുന്നുണ്ട്. യുപിയിലെ ഫറൂഖാബാദ് ലോക്സഭ മണ്ഡലത്തിലെ ഒരു ബൂത്തിലാണ് സംഭവം എന്നാണ് സൂചന.

Post a Comment

Previous Post Next Post
Join Our Whats App Group