Join News @ Iritty Whats App Group

ആളുകളെ വിദേശത്തേക്ക് കടത്തി അവയവ വില്‍പന: നെടുമ്പാശേരിയില്‍ യുവാവ് പിടിയില്‍


കൊച്ചി: ആളുകളെ വിദേശത്തേക്ക് എത്തിച്ച് അവയവക്കടത്ത് നടത്തുന്ന സംഘത്തിന്റെ ഏജന്റ് പിടിയില്‍. തൃശൂര്‍ സ്വദേശി സബിത്ത് നാസര്‍ നെടുമ്പാശേരി വിമാനത്താവളത്തിലാണു പിടിയിലായത്. ഇറാനില്‍നിന്നു കുവൈത്ത് വഴി കേരളത്തില്‍ എത്തിയപ്പോഴാണു സബിത്ത് പിടിയിലായത്.

അവയവക്കടത്തുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ ഇയാളുടെ ഫോണില്‍നിന്നു ലഭിച്ചെന്ന് പോലീസ് പറഞ്ഞു. സാധാരണക്കാരെ ചെറിയ തുകകള്‍ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് കടത്തുകയാണ് സബിത്ത് ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. ആദ്യം കുവൈത്തിലേക്കും പിന്നീട് ഇറാനിലേക്കും കൊണ്ടുപോകും​. അവിടെ ഒരു ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group