Join News @ Iritty Whats App Group

കൂത്തുപറമ്ബില്‍ ഓണ്‍ലൈന്‍ ചാറ്റിങ്ങ് വഴി പരിചയപ്പെട്ട് യുവതിയില്‍ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റില്‍



കണ്ണൂര്‍ കൂത്തുപറമ്ബില്‍ ഓണ്‍ലൈന്‍ ചാറ്റിങ്ങ് വഴി പരിചയപ്പെട്ട് യുവതിയില്‍ നിന്നും പണം തട്ടിയ യുവാവ് അറസ്റ്റില്‍.

ശ്രീമൂലനഗരം കഞ്ഞിക്കല്‍ ഹൗസില്‍ അബ്ദുള്‍ ഹക്കീമാണ് പോലീസിന്റെ പിടിയിലായത്. കൂത്തുപറമ്ബ് സ്വദേശിയായ യുവതിയില്‍ നിന്നുമാണ് പ്രതി രണ്ടുലക്ഷം രൂപ തട്ടിയെടുത്തത്.

ഷെയര്‍ ചാറ്റില്‍ വ്യാജവിലാസം സൃഷ്ടിച്ചാണ് ഹക്കിം കൂത്തുപറമ്ബ് സ്വദേശിനിയെ പരിചയപ്പെടുന്നത്. കുട്ടിയുമായി നല്ലസൗഹൃദം സ്ഥാപിച്ചതോടെ ഇയാള്‍ നാട്ടിലെ അര്‍ബുദരോഗിക്ക് സഹായം വേണമെന്ന് അഭ്യര്‍ഥിച്ച്‌ ഗൂഗിള്‍ പേ നമ്ബര്‍ കൊടുത്ത് പണം അയച്ച്‌ തരാന്‍ ആവശ്യപ്പെട്ടു.യുവതി തുക അയച്ചുകൊടുത്തതോടെ ഹക്കിം പിന്നീട് പലതവണകളിലായി യുവതിയില്‍ നിന്നും പല ആവശ്യങ്ങള്‍ പറഞ്ഞ് പണം വാങ്ങി.

യുവാവിന്റെ വ്യക്തിപരമായ ആവശ്യത്തിന് വാങ്ങിയ തുക തിരികെ നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടതോടെ കുട്ടിക്കു നേരെ ഇയാള്‍ ഭീഷണിയുയര്‍ത്താന്‍ തുടങ്ങി. പണം ആവശ്യപ്പെട്ടപ്പോള്‍ പ്രെഫൈല്‍ ചിത്രം മോര്‍ഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഹക്കീം യുവതിയെ ഭീഷണിപ്പെടുത്തി. ഇതും പറഞ്ഞ് രണ്ടുലക്ഷത്തോളം രൂപ ഹക്കീം യുവതിയില്‍ നിന്നും കൈക്കലാക്കുകയായിരുന്നു.തുടര്‍ന്ന് യുവതി കൂത്തുപറമ്ബ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആലുവയില്‍വെച്ച്‌ പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group