Join News @ Iritty Whats App Group

ലോക്‌സഭയില്‍ കളര്‍സ്‌പ്രേ പ്രയോഗിച്ചു, സന്ദര്‍ശക ഗ്യാലറിയില്‍ നിന്നും രണ്ടു പേര്‍ താഴേക്ക് ചാടി, വന്‍ സുരക്ഷാ വീഴ്ചയെന്നാരോപണം, നാല് പേര്‍ പിടിയില്‍



ലോക്‌സഭയില്‍ പുറത്ത് നിന്ന് കയറിയവര്‍ കളര്‍സ്‌പ്രേ പ്രയോഗിച്ചു. നാല് പേര്‍ പിടിയില്‍. സന്ദര്‍ശക ഗ്യാലറിയില്‍ കയറിയവരാണ് കളര്‍ സ്‌പ്രേ ഉപയോഗിച്ചത്. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായെന്നാണ് വിവരം. ബി ജെ പി എം പി പ്രതാപ് സിംഗിന്റെ പാസുമായാണ് ഇവര്‍ അകത്ത് കയറിയത്.

ഏകാധിപത്യം അനുവദിക്കില്ലന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് സന്ദര്‍ശകഗ്യാലറിയില്‍ നിന്നും രണ്ട് പേര്‍ താഴേക്ക് ചാടുകയായിരുന്നു. ഇവരുടെ കയ്യിലുള്ള സ്‌പ്രേയില്‍ നിന്നും മഞ്ഞ് നിറത്തിലുള്ള പുക വരുകയിയിരുന്നു. രണ്ട് പേര്‍ അകത്തു നിന്നും രണ്ട് പേര്‍ പുറത്ത് നിന്നുമാണ് പിടിയിലായത്.

അറസ്റ്റു ചെയ്തവരില്‍ ഒരു സ്ത്രീയുണ്ടെന്ന് പറയപ്പെടുന്നു. നീലം എന്നാണ് അവരുടെ പേരെന്നും അറിയുന്നു. അതോടൊപ്പം സാഗര്‍ ശര്‍മമ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. മറ്റ് രണ്ട് പേരുടെ പേര്‍ അറിവായിട്ടില്ല. ഇവര്‍ക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്നും വെളിവായിട്ടില്ല.

Post a Comment

Previous Post Next Post
Join Our Whats App Group