Join News @ Iritty Whats App Group

പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ച; ഒരാളിൽ നിന്ന് ബിജെപി എംപി നൽകിയ പാസ് കണ്ടെടുത്തു, അന്വേഷണം


ദില്ലി: പാർലമെന്റിൽ കളര്‍ സ്പ്രേയുമായി ചേംബറിലേക്ക് ചാടിയ ഒരാളുടെ കൈവശം ബിജെപി എംപി പ്രതാപ് സിംഹ നൽകിയ പാസ് ഉണ്ടെന്ന് വിവരം. എന്നാൽ ഇതിനെ കുറിച്ച് കൃത്യമായ വിവരങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പാസ് നൽകിയ കാര്യത്തിൽ വീഴ്ചയുണ്ടായോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. പാർലമെന്റിന്റെ അകത്തും പുറത്തും രണ്ടുപേർ വീതമാണ് കളർസ്പ്രേ പ്രയോ​ഗിച്ചത്. ലോക്സഭാ സന്ദർശക ​ഗാലറിയിൽ നിന്നും ചേംബറിലേക്ക് രണ്ടുപേർ ചാടുകയായിരുന്നു. സംഭവത്തിൽ ഒരു യുവതിയടക്കം നാലുപേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. 

കേന്ദ്ര സ‍ര്‍ക്കാരിനെതിരെ മുദ്യാവാക്യം വിളികളുമായാണ് രണ്ട് പേര്‍ എംപിമാര്‍ക്കിടയിലേക്ക് ചാടിയത്. പാർലമെന്റ് നടപടികൾ കാണാൻ വന്ന ആളുകളാണ് അതിക്രമം നടത്തിയതെന്നാണ് വിവരം. ഇവരുടെ കൈവശമുണ്ടായിരുന്നത് ടിയർ ​ഗ്യാസോ അതല്ലെങ്കിൽ കള‍ര്‍ സ്പ്രേയോ ആണെന്നാണ് കരുതുന്നതെന്ന് സഭയിലുണ്ടായിരുന്ന കേരളത്തിൽ നിന്നുളള കോൺഗ്രസ് എംപിമാര്‍ പ്രതികരിച്ചു. യെല്ലോ കളറിലുളള ഗ്യാസാണ് ആദ്യം പുറത്തേക്ക് വന്നതെന്ന് സഭയിലുണ്ടായിരുന്ന എംപിമാര്‍ പറയുന്നത്. ഇവരെ എംപിമാരും സെക്യൂരിറ്റിയും ചേര്‍ന്നാണ് ഇവരെ കീഴടക്കിയത്. അതിക്രമത്തിന്റെ സാഹചര്യത്തിൽ സഭയിലുണ്ടായിരുന്ന എംപിമാരെ മാറ്റി. പാര്‍ലമെന്റ് ആക്രമണത്തിന്റെ വാര്‍ഷിക ദിനത്തിലാണ് പുതിയ പാര്‍ലമെന്റിൽ വലിയ സുരക്ഷാ വീഴ്ചയുണ്ടായത്. 

പാർലമെൻ്റിന് പുറത്തും ഇതേ സമയം തന്നെ പുക വമിപ്പിച്ച് പ്രതിഷേധമുണ്ടായെന്നാണ് വിവരം. ഷൂവിനകത്ത് നിന്നാണ് പുക ഉപകരണം എടുത്തത്. അതിക്രമം നടത്തിയവരെ കസ്റ്റഡിയിലെടുത്തു. ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് പാർലമെന്റില് സുരക്ഷാ വിന്യാസം കൂട്ടി.

Post a Comment

Previous Post Next Post
Join Our Whats App Group