ഏഴുവര്‍ഷത്തിനിടെ സംസ്ഥാനത്ത് മൂന്നുലക്ഷം പട്ടയം വിതരണം ചെയ്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ഭൂരഹിതരെയും ഭൂമിയുടെ ഉടമകളാക്കുകയെന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇതിനായി സംസ്ഥാനത്ത് പട്ടയ മിഷന് രൂപം നല്‍കി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്തത് പാലക്കാട് ജില്ലയിലാണ്.
പട്ടയം ആവശ്യമുള്ളവര്‍ അപേക്ഷയുമായി അധികൃതരെ സമീപിക്കുന്ന രീതി മാറ്റി കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്തവരെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കണ്ടെത്തുന്ന പുതിയ രീതിയാണ് അവലംബിക്കുന്നത്. മണ്ഡലാടിസ്ഥാനത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. പട്ടയ വിഷയങ്ങള്‍ മൂന്നുമാസം കൂടുമ്പോള്‍ റവന്യു മന്ത്രി നേരിട്ട് അവലോകനം ചെയ്യും.
ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ ഭൂമി കണ്ടെത്തുന്ന പ്രവര്‍ത്തനം ഊര്‍ജിതമാക്കി. സംസ്ഥാനത്ത് കെട്ടിക്കിടക്കുന്ന മിച്ചഭൂമി കേസുകള്‍ തീര്‍പ്പാക്കിയാല്‍ ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനാവശ്യമായ ഭൂമി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. മേഖലാ ലാന്‍ഡ് ബോര്‍ഡ് പ്രവര്‍ത്തനം തുടങ്ങി നാലു മാസങ്ങള്‍ക്കുളളില്‍ 46 കേസിലായി 347.24 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനായി.
നെല്ല് സംഭരണത്തില്‍ പിആര്‍എസ് വായ്പയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്ക് ബാധ്യതയില്ല. ആ വായ്പ സര്‍ക്കാരും ബാങ്കുകളും തമ്മിലുള്ളതാണ്. വായ്പയും പലിശയും തിരിച്ചടയ്ക്കാനുള്ള ബാധ്യത കര്‍ഷകര്‍ക്കുള്ളതല്ല. അത് കര്‍ഷകരുടെ സിബില്‍ സ്‌കോറിനെ ബാധിക്കില്ല. നെല്ല് സംഭരണത്തിന് സംസ്ഥാനം കൂടുതല്‍ വില നല്‍കുന്നുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതിനൊപ്പം സംസ്ഥാന വിഹിതവും നല്‍കുന്നുണ്ടെന്നും അദേഹം പറഞ്ഞു.
إرسال تعليق