Join News @ Iritty Whats App Group

മുണ്ടും ഷർട്ടും ധരിച്ച് കഴിക്കാനെത്തിയപ്പോൾ തടഞ്ഞു; കോലിയുടെ റസ്റ്ററന്റിനെതിരെ പോസ്റ്റ്

മുംബൈ: മുണ്ടും ഷർട്ടും ധരിച്ചെത്തിയതിനെത്തുടർന്ന് മുംബൈയിൽ ക്രിക്കറ്റ് താരം വിരാട് കോലിയുടെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റിൽ പ്രവേശനം നിഷേധിച്ചെന്ന ആരോപണവുമായി തമിഴ്നാട് സ്വദേശി രംഗത്തെത്തി. ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ജുഹുവിലെ വൺ 8 കമ്യൂൺ എന്ന റസ്റ്ററന്റിൽ പ്രവേശനം നിഷേധിക്കപ്പെട്ടെന്നാണ് യുവാവ് സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ട വീഡിയോയിൽ ആരോപിക്കുന്നത്.

ജുഹുവിലെ കോലിയുടെ വണ്‍ 8 കമ്യൂണിന് എതിരെയാണ് ആരോപണം വന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ യുവാവ് പങ്കുവെച്ച വിഡിയോയില്‍ റസ്റ്റോറന്‍റിന്റെ പ്രവേശന കവാടത്തില്‍ വെച്ച് തന്നെ യുവാവിനെ തടയുന്നത് കാണാം.

10 ലക്ഷത്തിലധികം പേർ വിഡിയോ കണ്ടുകഴിഞ്ഞു. തമിഴ്‌നാട്ടിൽ ധരിക്കുന്ന വെള്ള ഷർട്ടും മുണ്ടുമാണ്. യുവാവിന്റെ വേഷം. അതേസമയം, സമൂഹമാധ്യമങ്ങളിൽ ഇരുകൂട്ടരെയും അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ ഉയർന്നു.

A person was not allowed to #ViratKohli𓃵’s restaurant for wearing DHOTIPeople with shorts were allowedCats were allowed tooBut wearing Dhoti not allowed 🚫 Isn’t this discrimination ? pic.twitter.com/n965kk06Yo— Vineeth K (@DealsDhamaka) December 2, 2023

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group