തലശ്ശേരി: ചൊക്ലി മേനപ്രം സ്വദേശിനി 26 കാരിയായ ഷഫ്ന വീട്ടുകിണറ്റില്‍ മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍.
ഷഫ്ന ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ചുപറയുന്ന ബന്ധുക്കള്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെയാണ് ആരോപണമുയര്‍ത്തിയിരിക്കുന്നത്. കാരപ്പൊയിലിലെ പുത്തലത്ത് വീട്ടില്‍ റയീസിന്റെ ഭാര്യയായ ഷഫ്നയെ ഭര്‍തൃവീട്ടിലെ കിണറ്റിലാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ എ.സി.പിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് മൃതദേഹം പരിയാരത്ത് വെച്ചാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.അഞ്ച് വര്‍ഷം മുമ്ബാണ് റയീസും ഷഫ്നയും തമ്മിലുള്ള വിവാഹം നടന്നത്. ഭര്‍തൃവീട്ടില്‍ പല പ്രശ്നങ്ങളും ഷഫ്ന നേരിട്ടതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വീട്ടില്‍ സമാധാനമില്ലെന്നും തന്നെ കൂട്ടിക്കൊണ്ടുപോകണമെന്നും ഷഫ്ന ആവശ്യപ്പെട്ടിരുന്നു. ഭര്‍തൃവീട്ടില്‍ വച്ച് ഷഫ്നയുടെ സ്വര്‍ണം കാണാതായപ്പോള്‍ പൊലീസ് ഇടപെടലിലൂടെയാണ് തിരിച്ച് കിട്ടിയത്. പിന്നീട് ഈ പ്രശ്നം ഒത്തുതീര്‍പ്പാക്കിയതാണെന്നും ഷഫ്നയുടെ മാതൃസഹോദരൻ മഹമൂദ് പറഞ്ഞു.
കൃത്യമായി നിസ്‌കാരം തുടരുന്ന പെണ്‍കുട്ടിയാണ് ഷഫ്നയെന്നും ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് ഷഫ്നയുടെ പിതൃസഹോദരൻ പറഞ്ഞത്. കഴുത്തിലും കൈത്തണ്ടയിലും നെറ്റിയിലുമുള്ള മുറിവേറ്റ പാടുകള്‍ ദുരൂഹതയുളവാക്കുന്നതാണെന്നും എ.സി പിക്ക് നല്‍കിയ പരാതിയില്‍ ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് റയീസ് കുറച്ച് നാള്‍ മുമ്ബാണ് നാട്ടിലെത്തിയത്.
إرسال تعليق