Join News @ Iritty Whats App Group

ഓൺലൈൻ മാർക്കറ്റിംങ്ങ് രീതി എൽ.ഐ.സി അവസാനിപ്പിക്കണം

ഇരിട്ടി: ഏജന്റുമാരെ ദോഷകരമായി ബാധിക്കുന്ന ഓൺലൈൻ മാർക്കറ്റിംങ്ങ് രീതി എൽ.ഐ.സി അവസാനിപ്പിക്കണമെന്നും മെഡിക്ലെയിം, ഗ്രൂപ്പ് ഇൻഷൂറൻസ് എന്നിവയുടെ പരിധി ഉയർത്തണമെന്നും എൽ.ഐ.സി ഏജന്റസ് ഫെഡറേഷൻ മട്ടന്നൂർബ്രാഞ്ച് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സെൻട്രൽ ഓർഗനൈസിംങ് സെക്രട്ടറി എം.ശശിന്ദ്രൻ ഉദ്ഘാടനം ചെയ്തു.ഡിവിഷൻ ജന.സെക്രട്ടറി അയ്യപ്പൻ പൂന്തോട്ടത്തിൽ, ജില്ലാ പ്രസിഡന്റ് കെ.പി ചന്ദ്രൻ, പി.കെ നിഖിലേഷ് എന്നിവർ സംസാരിച്ചു.ഭാരവാഹികൾ- ഒ.കെ ദിനേശ്കുമാർ(പ്രസി), ആർ.വി മണികണ്ട്ഠൻ(സെക്ര), പി.കെ വിജയൻ(ഖജാൻജി)

Post a Comment

أحدث أقدم
Join Our Whats App Group