Join News @ Iritty Whats App Group

നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തു ഞെരിച്ച് കൊന്ന സംഭവം ; പിന്നില്‍ പ്രതിക്കു കുട്ടിയുടെ അമ്മയോടുള്ള വൈരാഗ്യെമന്നു സംശയം ; ഋത്വിക്കിനെ അവസാനമായി കാണാന്‍ വന്‍ ജനാവലി


ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ വണ്ണാമടയില്‍ നാലുവയസുകാരനെ പിതൃസഹോദരന്റെ ഭാര്യ കഴുത്തു ഞെരിച്ച് കൊന്നതിനു പിന്നില്‍ പ്രതിക്കു കുട്ടിയുടെ അമ്മയോടുള്ള െവെരാഗ്യെമന്നു സംശയം. വണ്ണാമട തുളസി നഗര്‍ കല്ലാഴി വീട്ടില്‍ ആര്‍. മധുസൂദനന്റെയും ആതിരയുടെയും ഏക മകന്‍ ഋത്വിക് (4) ആണ് തിങ്കളാഴ്ച രാത്രി 10ന് കൊല്ലപ്പെട്ടത്. മധുസൂദനന്റെ ജ്യേഷ്ഠന്റെ ഭാര്യ ദീപ്തി ദാസ്(29) ആണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു.

സംഭവത്തിനു ശേഷം മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരത്തില്‍ കഴുത്തിലും രണ്ടു െകെകളിലും ഗുരുതരമായി പരുക്കേല്‍പ്പിച്ചതിനെത്തുടര്‍ന്ന് ദീപ്തി ദാസ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച ഋത്വികിനെ അവസാനമായി ഒരുനോക്കു കാണാന്‍ ബന്ധുക്കളും നാട്ടുകാരുമടക്കം നൂറുകണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. വീട്ടില്‍ മരണാനന്തര ചടങ്ങുകള്‍ക്കു ശേഷം മൃതദേഹം സംസ്‌ക്കരിച്ചു.

കൊഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്, ഡിെവെ.എസ്.പി. സി. സുന്ദരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണു നാടിനെ നടുക്കിയ സംഭവം. അച്ഛന്‍ രവിചന്ദ്രനും അമ്മ പത്മാവതിക്കുമൊപ്പമാണ് മധുസൂദനനും ഭാര്യ ആതിരയും മകന്‍ ഋത്വിക്കും താമസിക്കുന്നത്. അരകിലോമീറ്റര്‍ മാറി മറ്റൊരു വീട്ടിലാണ് മൂത്തമകന്‍ ബാലകൃഷ്ണനും ഭാര്യ ദീപ്തിദാസും അഞ്ചു വയസുകാരിയായ മകളും താമസിക്കുന്നത്.

തിങ്കളാഴ് രാത്രി അമ്മ പത്മാവതിയെയും കൊണ്ട് എല്ലാവരും നാട്ടുകല്ലിലെ ആശുപത്രിയിലെത്തി. തിരികെ വരാന്‍ െവെകുമെന്നതിനാല്‍ ദീപ്തിയെയും രണ്ടു കുട്ടികളെയും കാറില്‍ വീട്ടില്‍ കൊണ്ടാക്കി ബാലകൃഷ്ണന്‍ വീണ്ടും ആശുപത്രിയിലേക്കു മടങ്ങി. രാത്രി പത്തോടെ പത്മാവതിയെയും കൂട്ടി വീട്ടിലെത്തിപ്പോള്‍ വാതിലുകളെല്ലാം അകത്തു നിന്നു പുട്ടിയ നിലയിലായിരുന്നു. ഇവര്‍ പുറത്ത് നിന്ന് വാതില്‍ തട്ടിയെങ്കിലും തുറന്നില്ല. ബഹളംവച്ചതിനെത്തുടര്‍ന്ന് ബാലകൃഷ്ണന്റെ മകള്‍ പിന്‍വാതില്‍ തുറന്നതോടെയാണ് വീട്ടുകാര്‍ അകത്തുകയറിയത്.

വീടിനകത്തെ മുറിയില്‍ ചലനമറ്റു കിടക്കുന്ന ഋത്വിക്കിനെയാണ് ആദ്യം കണ്ടത്. സമീപത്തായി ദീപ്തിദാസിനെ രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലും കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഋത്വിക് മരിച്ചു. ദീപ്തിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.കോയമ്പത്തൂരിലെ സ്വകാര്യ കമ്പനി ജീവനക്കാരനായ മധുസൂദനന്‍ കമ്പനി ആവശ്യത്തിനായി 15 ദിവസം മുന്‍പാണ് ഡല്‍ഹിയിലേക്കു പോയത്. മരിച്ച ഋത്വിക് കൊഴിഞ്ഞാമ്പാറ കരുവപ്പാറ സെന്റ് ഫ്രാന്‍സിസ് ഇംഗീഷ് മീഡിയം സ്‌കൂളിലെ പ്രീകെ.ജി. വിദ്യാര്‍ഥിയാണ്.

Post a Comment

أحدث أقدم
Join Our Whats App Group