Join News @ Iritty Whats App Group

കട ബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു


അരണപ്പാറ: വയനാട് തിരുനെല്ലിയില്‍ കടബാധ്യതയെ തുടര്‍ന്ന് കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തിരുനെല്ലി അരമംഗലം സ്വദേശി പി.കെ തിമ്മപ്പന്‍ (50) ആണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ തിമ്മപ്പനെ ഞാറാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവിധ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമായി 10 ലക്ഷത്തോളം രൂപയുടെ കടബാധ്യത ഇയാള്‍ക്കുണ്ടെന്നാണ് വിവരം. കടബാധ്യത ഉള്ളതിനാല്‍ അതിന്റെ മനോവിഷമം ഉണ്ടായിരുന്നെന്നും ആ വിഷമത്തില്‍ ആത്മഹത്യ ചെയ്തതാകാമെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group