Join News @ Iritty Whats App Group

മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യും; സമരം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍



ന്യുഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പീഡനപരാതിയില്‍ നടപടി വൈകുന്നതില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങള്‍ സമരം കടുപ്പിക്കുന്നു. രാജ്യാന്തര മത്സരങ്ങളില്‍ അടക്കം നേടിയ മെഡലുകള്‍ ഗംഗയില്‍ നിമജ്ജനം ചെയ്യുമെന്ന് താരങ്ങള്‍ അറിയിച്ചൂ.

വൈകിട്ട് ആറിന് മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ഗുസ്തി താരം ബജ്‌രംഗ് പുനിയ അറിയിച്ചു. ആത്മാഭിമാനം പണയംവച്ച് ജീവിക്കാനാവില്ല. കഴുത്തിലണിഞ്ഞ മെഡലുകള്‍ക്ക് വിലയില്ലാതായി. മെഡലുകള്‍ മടക്കിനല്‍കുന്നത് തന്നെ കൊല്ലുന്നത് തുല്യമാണ്. പോലീസ് കുറ്റവാളികളോട് എന്ന പോലെയാണ് പെരുമാറിയത്. സമരം ചെയ്തതിന് പോലീസ് വലിച്ചിഴച്ചു. രാഷ്ട്രപതി അവരും ഒരു സ്്രതീയാണ്. അവര്‍ രണ്ട് കിലോമീറ്റര്‍ അകലെ മാത്രമിരുന്ന് ഇതെല്ലാം വീക്ഷിക്കുകയാണ്. അവര്‍ ഒന്നും പറയുന്നില്ലെന്നും ബജ്‌രംഗ് പുനിയ വിമര്‍ശിച്ചു.

ലോക കായിക ചരിത്രത്തില്‍ ഏറ്റവും ശക്തമായ പ്രതിഷേധത്തിനാണ് രാജ്യം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ബോക്‌സര്‍ മുഹമ്മദ് അലിയാണ് മുന്‍പ് സമാനമായ പ്രതിഷേധം നടത്തിയത്. കറുത്ത വര്‍ഗക്കാരനായതുകൊണ്ട് ഒരു റെസ്‌റ്റോറന്റില്‍ ഭക്ഷണം നിഷേധിച്ചതിന്റെ പേരില്‍ തന്റെ ഒളിമ്പിക് മെഡലുകള്‍ ഒഹായോ നദിയിലേക്ക് വലിച്ചെറിഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം.

Post a Comment

أحدث أقدم
Join Our Whats App Group