Join News @ Iritty Whats App Group

ഡല്‍ഹിയില്‍ പെണ്‍കുട്ടിയെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചില്‍


ന്യൂഡല്‍ഹി: ഡല്‍ഹി രോഹിണിയില്‍ കൗമാരക്കാരിയെ സുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തി. ഞായറാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയെ നടുക്കിയ ക്രൂരകൃത്യം നടന്നത്. സാക്ഷി ദിക്ഷീതെന്ന പെണ്‍കുട്ടിയാണ് പതിനഞ്ചിലേറെ തവണ ശരീരത്തില്‍ കുത്തും കല്ല് കൊണ്ട് തലയ്ക്കടിയുമേറ്റ് കൊല്ലപ്പെട്ടത്.

ഇരുപതുകാരനായ സഹിലാണ് പ്രതി. ആക്രമണം കണ്ട് നിരവധിപ്പേര്‍ തടിച്ചുകൂടിയെങ്കിലും ആരും യുവാവിനെ തടഞ്ഞില്ല. സുഹൃത്തിന്റെ വീട്ടില്‍ ബര്‍ത്ഡേ പാര്‍ട്ടിക്ക് പോകുന്നതിനിടെയാണ് പെണ്‍കുട്ടി അരുകൊല ചെയ്യപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പരിസരവാസികള്‍ വിവരമറിയിച്ച് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. രക്തത്തില്‍ കുളിച്ച നിലയില്‍ പെണ്‍കുട്ടിയുടെ ശരീരം കണ്ടെത്തി.
പ്രതിക്കായി തിരച്ചില്‍ തുടരുകയാണ്.


Post a Comment

أحدث أقدم
Join Our Whats App Group