Join News @ Iritty Whats App Group

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സമയക്രമമായി; ആദ്യഘട്ടത്തിൽ യാത്ര തിരിക്കുന്നത് 10,735 ഹാജിമാർ


മലപ്പുറം: ഈ വർഷത്തെ ഹജ്ജ് കർമത്തിന് കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങളിൽ നിന്നുമുള്ള വിമാനങ്ങളുടെ സമയവിവര പട്ടിക പുറത്ത്. കോഴിക്കോട് നിന്ന് 19 ദിവസങ്ങളിൽ 44 വിമാനങ്ങളിലായി 6380 ഹാജിമാരും കണ്ണൂരിൽ നിന്ന് 13 ദിവസം ഓരോ വിമാനങ്ങളിലായി 1885 ഹാജിമാരും കൊച്ചിയിൽ നിന്ന് ആറ് വിമാനങ്ങളിലായി 2470 ഹാജിമാരും ഒന്നാം ഘട്ടത്തിൽ കേരളത്തിൽ നിന്ന് ഹജ്ജിന് പുറപ്പെടും. ഒന്നാംഘട്ടത്തിൽ ആകെ 10,735 ഹാജിമാരാണ് യാത്ര പുറപ്പെടുന്നത്.

വെയിറ്റിംഗ് ലിസ്റ്റിൽ നിന്ന് അവസരം ലഭിച്ച ഹാജിമാരുടെ വിമാന സമയവിവര പട്ടിക പിന്നീടാണ് പുറത്തിറക്കുക. 145 പേർക്ക് യാത്ര ചെയ്യാവുന്ന എയർ ഇന്ത്യാ എക്‌സ്പ്രസ്സിന്റെ ചെറിയ വിമാനങ്ങളാണ് കോഴിക്കോട് നിന്നും കണ്ണൂരിൽ നിന്നും പുറപ്പെടുന്നത്. കൊച്ചിയിൽ നിന്ന് 415 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി അറേബ്യയുടെ ജംബോ ജെറ്റ് വിമാനമാണ് ഏർപ്പെടുത്തിയത്.

പുറപ്പെടൽ തീയതി, സമയം

കരിപ്പൂർ

ജൂൺ അഞ്ച്- 4.25, 8.30, 6.35.
ആറ്- 8.40, 6.35.
ഏഴ്- 8.25 6.35.
എട്ട്- 9.00, 6.35.
ഒൻപത്- 4.25, 9.15
പത്ത്- 4.20, 8.25, 6.35.
പതിനൊന്ന്- 9.00, 6.35.
പന്ത്രണ്ട്- – 8.45, 6.35.
13- 8.25, 6.35
14- 6.45, 3.55
15- 9.15, 6.50
16- 4.20, 9.15, 6.10.
17- 4.20, 7.05, 6.10.
18- 8.25, 6.35.
19- 4.20, 7.10, 6.40.
20- 8.25, 7.20.
21- 8.25, 6.05.
22- 4.25, 8.10.

കണ്ണൂർ

ജൂൺ നാല്- 1.45.
ആറ്- 10.35.
ഏഴ്- 1.50.
എട്ട്- 3.50.
11- 1.45.
12- 3.00.
13- 11.30.
14- 1.50.
15- 3.20.
18- 1.45.
20- 12.30.
21- 2.00.
22- 3.30.

കൊച്ചി

ജൂൺ ഏഴ്- 11.30.
ഒമ്പത്- 11.30.
പത്ത്- 11.30.
12- 11.30.
14- 11.30.
21- 11.30.


ഒരു ദിവസം മുമ്പ് ക്യാമ്പിൽ

ഹജ്ജിന് അവസരം ലഭിച്ചവർ അവർക്കുള്ള വിമാന തീയതിക്ക് ഒരു ദിവസം മുമ്പ് ഹജ്ജ് ക്യാമ്പിൽ എത്തണം. മുൻ വർഷത്തിൽ നിന്ന് വ്യത്യസ്തമായി, ഇത്തവണ ഹാജിമാർ നേരിട്ട് പുറപ്പെടൽ കേന്ദ്രത്തിലെത്തി ബാഗേജുകൾ എയർലൈൻസ് അധികൃതരെ ഏൽപ്പിച്ചതിന് ശേഷമാണ് ക്യാമ്പിലെത്തേണ്ടത്. വിമാന തീയതി ലഭിക്കാത്തവർക്ക് അടുത്ത ദിവസങ്ങളിൽ അത് സംബന്ധിച്ച് അറിയിപ്പ് ലഭിക്കും.

Post a Comment

أحدث أقدم
Join Our Whats App Group