Join News @ Iritty Whats App Group

മാനന്തവാടി - കണ്ണൂർ വിമാനത്താവളം റോഡ് നിർമ്മാണം അതിർത്തി നിർണ്ണയ സർവേ പൂർത്തിയായി

ഇരിട്ടി : മാനന്തവാടി - കണ്ണൂർ വിമാനത്തവളം റോഡിന്റെ അതിർത്തി നിർണ്ണയ സർവ്വെ പൂർത്തിയായതായും സംയുക്ത പരിശോധന ഉടൻ ആരംഭിക്കുമെന്നും പേരാവൂർ നിയോജക മണ്ഡലം പൊതുമരാമത്ത് വകുപ്പ് അവലോകന യോഗത്തിൽ അറിയിച്ചു. മരാമത്ത് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാഞ്ഞതിൽ സണ്ണി ജോസഫ് എം എൽ എ യോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി. ഫണ്ട് അനുവദിച്ച അറ്റ കുറ്റപ്പണികൾ പോലും ചെയ്യാൻ സാധിച്ചിട്ടില്ല. അയ്യൻകുന്നിലെ റീ ബിൽഡ് കേരള റോഡിൽ ഉൾപ്പെടെ ജനങ്ങൾക്ക് നിരവധി ആക്ഷേപങ്ങൾ ഉണ്ട് . പാലത്തും കടവിൽ തകർന്ന ഭാഗവും, അങ്ങാടിക്കടവിലെ ഭൂഗർഭ കേബിൾ പ്രവർത്തിയും, കച്ചേരി കടവിൽ നിർമ്മാണം ഇനിയും നടത്താത്ത ഭാഗത്തെ നവീകരണവും ഉൾപ്പെടെ സമയബന്ധിതമായി പൂർത്തീകരിക്കണം. ഓവുചാലുകളിൽ വെള്ളം ഒഴുകുന്നു എന്ന് ഉറപ്പാക്കണം. ഫണ്ടിന്റെ അപര്യാപ്തതയും യോഗത്തിൽ ചർച്ചയായി. 29 റോഡുകൾക്ക് നാലു കോടിയുടെ പണിക്ക് ശുപാർശ നൽകിയതായി മെയിൻറനസ് വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയർ എം. പി. റസ്മിൽ അറിയിച്ചു . കെട്ടിട നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തതായി കെട്ടിട നിർമ്മാണ വിഭാഗം എക്‌സിക്യൂട്ടിവ് എഞ്ചിനീയർ പി. സനില പറഞ്ഞു. ഇരട്ടി - പേരാവൂർ, മാടത്തിൽ - കീഴ്പ്പള്ളി, ഇരിട്ടി - ഉളിക്കൽ- മാട്ടറ തുടങ്ങിയ റോഡുകൾ വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തി നവീകരിക്കുന്നതിന് വകുപ്പ് തലത്തിൽ ശ്രമം നടത്താൻ തീരുമാനിച്ചു. കേളകം - അടക്കാത്തോട് റോഡിന്റെ നവീകരണം വൈകുന്നതിൽ എം എൽ എ ആശങ്ക അറിയിച്ചു. മഴക്കാലം തുടങ്ങിയതിനാൽ പ്രവർത്തി ഉടൻ ആരംഭിക്കാൻ കഴിയില്ലെന്നാണ് കരാറുകാരൻ അറിയിച്ചിരിക്കുന്നതെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ യോഗത്തെ അറിയിച്ചു .
യോഗത്തിൽ സണ്ണി ജോസഫ് എം എൽ എ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ ,അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഷീല ചോറൻ, അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എൻജിനീയർ പി. സജിത്ത് ,കെ എസ് ടി പി അസിസ്റ്റൻറ് എൻജിനീയർ പി. ദിലീപ് നായർ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.
 
അറ്റകുറ്റ പ്രവർത്തികൾ നടന്നു വരുന്ന അമ്പായത്തോട് - പാൽ ചുരം റോഡിന്റെ പ്രവൃത്തികൾ രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാവും. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി റോഡ് പൂർണ്ണതോതിൽ നവീകരിക്കുന്നതിന് എസ്റ്റിമേറ്റ് ഉടൻ പൂർത്തിയാക്കും. റോഡിന്റെ എസ്റ്റിമേറ്റ് എടുക്കുമ്പോൾ മേഖലയിലെ ജനപ്രതിനിധികളുടേയും പൊതുജനങ്ങളുടേയും അഭിപ്രായം തേടുന്നത് നന്നായിരിക്കുമെന്ന് എം എൽ എ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group