ന്യൂഡല്‍ഹി: ഈ സാമ്പത്തീക വര്‍ഷം 500 ന്റെ 91,100 വ്യാജനോട്ടുകള്‍ എത്തിയിരുന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2022 -23 സാമ്പത്തീക വര്‍ഷത്തെ വിനിമയുമായി ബന്ധപ്പെട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ആര്‍ബിഐ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഇതേ വര്‍ഷം തന്നെ 100 രൂപയുടെ 78,699 വ്യാജനോട്ടുകളും 200 ന്റെ 27,258 വ്യാജനും പുറത്തുവന്നു. ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ നിരോധനം കൊണ്ടുവന്നിരിക്കുന്ന 2000 ന്റെ 9,806 കള്ളനോട്ടുകള്‍ ഉണ്ടായി. ഈ വര്‍ഷം മെയ് 19 ന് കേന്ദ്രസര്‍ക്കാര്‍ രണ്ടായിരത്തിന്റെ കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചിരുന്നു. 2016 ലായിരുന്നു 2000 ന്റെ നോട്ട് പുറത്തുവന്നത്. എന്നാല്‍ ഈ വര്‍ഷം സെപ്തംബര്‍ 30 വരെയാണ് മാറാന്‍ സമയം.
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ന്റെ കള്ളനോട്ട് 8.4 ശതമാനവും 500 ന്റെ കറന്‍സിനോട്ടുകളുടെ വ്യാജന്‍ 14.4 ശതമാനവുമാണ് കൂടിയത്. 10, 100, 2000 നോട്ടുകളുടെ വ്യാജന്റെ ഒഴുക്ക് 11.6 ശതമാനം, 14.7 ശതമാനം, 27.9 ശതമാനം എന്ന നിലയിലാണ് ഉയര്‍ന്നത്.
അതേസമയം ബാങ്കിംഗ് മേഖലയിലേക്കുള്ള വ്യാജനോട്ടുകളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2021-22 സാമ്പത്തീക വര്‍ഷം 2,30,971 എന്ന വ്യാജനോട്ടുകള്‍ 2022-23 വര്‍ഷത്തില്‍ 2,25,769 നോട്ടുകളുമാണ് പുറത്തുവന്നത്.
إرسال تعليق