Join News @ Iritty Whats App Group

പുകമഞ്ഞിൽ മൂടി ഡൽഹി; ദൃശ്യപരിധി പൂജ്യത്തിലേക്കെത്തി, വിമാന സർവീസുകളെ ബാധിക്കും

പുകമഞ്ഞിൽ മൂടി ഡൽഹി; ദൃശ്യപരിധി പൂജ്യത്തിലേക്കെത്തി, വിമാന സർവീസുകളെ ബാധിക്കും


ഡൽഹിയിലെ പുകമഞ്ഞ് വിമാന സർവീസുകളെ ബാധിച്ചേക്കാം എന്ന മുന്നറിയിപ്പ് നൽകി വിമാന കമ്പനികൾ. ദൃശ്യപരിധി പൂജ്യത്തിലേക്കെത്തിയ സാഹചര്യത്തിൽ ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയത്.

യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്. റീഫണ്ട്‌ 7 ദിവസത്തിനകം നൽകുമെന്നും അറിയിച്ചു. വിദേശത്തു നിന്ന് ദില്ലി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി.

ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ദില്ലിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെയിൽ, വ്യോമ ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു. ദില്ലിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുകയാണ്. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ.

Post a Comment

أحدث أقدم
Join Our Whats App Group