Join News @ Iritty Whats App Group

വിവാഹത്തിന് ക്ഷണിക്കാത്തതിനെ ചൊല്ലി വഴക്ക്; കോട്ടയത്ത് യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി


കോട്ടയം: വിവാഹത്തിന് ക്ഷണിക്കാത്തതിനെ ചൊല്ലി യുള്ള വഴക്കില്‍ യുവാവിനെ സുഹൃത്തുക്കള്‍ വെട്ടിക്കൊലപ്പെടുത്തി. കോട്ടയം കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ വിഷ്ണു, സെബാസ്റ്റിയന്‍ എന്നിവര്‍ പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.

അടുത്തകാലത്താണ് സെബാസ്റ്റ്യന്റെ വിവാഹം കഴിഞ്ഞത്. ഇതിന് ക്ഷണിക്കാത്തതിന് ബിനു വീട്ടില്‍ പോയി അയാളെ അസഭ്യം പറഞ്ഞിരുന്നു. വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വച്ചും ചീത്ത വിളിച്ചു. ഇതിന്റെ വൈരാഗ്യമാണ് ഇരുവരും ചേര്‍ന്ന് ബിനുവിനെ കൊലപ്പെടുത്താന്‍ കാരണമെന്ന് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group