Join News @ Iritty Whats App Group

മട്ടന്നൂർ കാരയിലും ആലാച്ചിയിലും തീപ്പിടിത്തം



മട്ടന്നൂർ കാരയിലും തില്ലങ്കേരി ആലാച്ചിയിലും ഏക്കർ കണക്കിന് സ്ഥലത്ത് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ആലാച്ചിയിൽ രണ്ടേക്കറോളം വരുന്ന പറമ്പിലാണ് തീ പടർന്നത്. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. കാരയിൽ മൂന്നേക്കർ വരുന്ന കശുമാവിൻ തോട്ടത്തിനാണ് തീപിടിച്ചത്. മട്ടന്നൂർ അഗ്‌നി രക്ഷാസേന എത്തി തീയണച്ചു. മട്ടന്നൂർ അസി. സ്റ്റേഷൻ ഓഫീസർ പി.എ ലിഷാദിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ സേനാംഗങ്ങളാണ് തീയണച്ചത്.


Post a Comment

أحدث أقدم
Join Our Whats App Group