Join News @ Iritty Whats App Group

കെവൈസി പുതുക്കൽ ഇനി എളുപ്പം; ബാങ്കുകളിൽ എത്തേണ്ടെന്ന് ആർബിഐ


ദില്ലി: കെവൈസി പുതുക്കല്‍ നടപടികൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ മാർഗനിർദേശം പുറത്തിറക്കി. ബാങ്കിലെത്താതെ തന്നെ ഇനി മുതൽ ഉപയോക്താക്കൾക്ക് കെവൈസി പുതുക്കാം. ഉപയോക്താവിന്റെ തിരിച്ചറിയൽ രേഖയിൽ മാറ്റമുണ്ടാകരുതെന്നു മാത്രം. വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ പ്രോസസ് (V-CIP) വഴി കെവൈസി പുതുക്കൽ പ്രക്രിയ നടത്താമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു.

ബാങ്കിന് നൽകിയ കെവൈസി രേഖകൾ ഉപയോക്താവിന്റെ ഔദ്യോഗിക രേഖകളുമായി പൊരുത്തപ്പെടാത്ത ചില സന്ദർഭങ്ങളിൽ വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷൻ വഴി കെവൈസി പുതുക്കാം. ആദ്യമായി കെവൈസി നൽകുന്നവരും ബാങ്കിലെത്തേണ്ട ആവശ്യം ഇല്ല. ഇതേ രീതിയിൽ തന്നെ പുതുതായി കെവൈസി നല്കുന്നവർക്കും നടപടി പൂർത്തിയാക്കാം. 

ഉപഭോക്താക്കൾ അവരുടെ വിശദാംശങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിന് ബാങ്ക് സന്ദർശിക്കേണ്ടതില്ലെന്ന് 2022 ഡിസംബറിൽ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞിരുന്നു. വിലാസം മാറുന്നിടത്ത് ഒഴികെ ഉപഭോക്താക്കൾക്ക് ഓൺലൈനായി കെവൈസി പുതുക്കാമെന്നും ഗവർണർ വ്യക്തമാക്കി. 

ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബാങ്കുകൾ അവരുടെ അക്കൗണ്ട് ഉടമകളുടെ ഉപഭോക്തൃ തിരിച്ചറിയൽ രേഖകൾ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്. ഇതിനാലാണ് ബാങ്കുകൾ ഉപയോക്താക്കളുടെ അടുത്ത് കെവൈസി പുതുക്കണമെന്ന ആവശ്യപ്പെടുന്നത്. കെവൈസി അപ്ഡേറ്റ് ചെയ്തത് സൂക്ഷിക്കാൻ ബാങ്കുകൾ നിർബന്ധിതരായതിനാൽ, ബാങ്ക് രേഖകളിൽ ലഭ്യമായ കെ‌വൈ‌സി രേഖകൾ കലഹരണപ്പെട്ടാലോ, പൊരുത്തപ്പെടാത്ത ഇരുന്നാലോ ഉപയോക്താവിന് ഒരു പുതിയ കെ‌വൈ‌സി നടപടി അഭിമുഖീകരിക്കേണ്ടി വന്നേക്കാം. 

കെവൈസി പുതുക്കല്‍ നടപടിക്രമം ഇ-മെയില്‍, ഫോണ്‍, എടിഎം, നെറ്റ് ബാങ്കിങ് എന്നിവ വഴി സ്വയം സാക്ഷ്യപ്പെടുത്തല്‍ നടത്തിയാല്‍ മതിയെന്നും റിസര്‍വ് ബാങ്കിന്റെ നിര്‍ദേശത്തില്‍ പറയുന്നു. അതേസമയം തിരിച്ചറിയല്‍ രേഖയിലെ വിവരങ്ങളില്‍ മാറ്റമുണ്ടാകരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group