Join News @ Iritty Whats App Group

ചാ​ൻ​സ​ല​ർ ബി​ൽ; ത​നി​ക്കു മു​ക​ളി​ലു​ള്ള​വ​ർ തീ​രു​മാ​നിക്കട്ടെയെന്നു ഗ​വ​ർ​ണർ;​ കോ​ട​തി​യെ സ​മീ​പി​ക്കാ​നൊരുങ്ങി സ​ർ​ക്കാ​ർ



തി​രു​വ​ന​ന്ത​പു​രം: ചാ​ന്‍​സ​ല​ര്‍ സ്ഥാ​ന​ത്തു നി​ന്ന് ഗ​വ​ർ​ണ​റെ മാ​റ്റു​ന്ന ബി​ല്ല് സം​ബ​ന്ധി​ച്ച് ത​ന്‍റെ നി​ല​പാ​ട് ആ​വ​ര്‍​ത്തി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍.

ബി​ല്ലി​ന്മേ​ല്‍ ത​നി​ക്ക് മു​ക​ളി​ലു​ള്ള​വ​ര്‍ തീ​രു​മാ​ന​മെ​ടു​ക്ക​ട്ടേ​യെ​ന്ന് ഗ​വ​ർ​ണ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സം ക​ൺ​ക​റ​ന്‍റ് പ​ട്ടി​ക​യി​ൽ ഉ​ള്ള​തി​നാ​ൽ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​ത്രം തീ​രു​മാ​നം എ​ടു​ക്കാ​ൻ ആ​കി​ല്ലെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ല​പാ​ട്.

ബി​ൽ രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് അ​യ​ക്കാ​ൻ ത​ന്നെ​യാ​ണ് ഗ​വ​ർ​ണ​റു​ടെ നീ​ക്കം.ചാ​ന്‍​സ​ല​ര്‍ ബി​ല്ലി​ല്‍ താ​ന്‍ തീ​രു​മാ​ന​മെ​ടു​ക്കി​ല്ലെ​ന്ന്നേ​ര​ത്തെ ത​ന്നെ ഗ​വ​ര്‍​ണ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട് ചാ​ന്‍​സ​ല​ര്‍ ബി​ല്‍ ഒ​ഴി​കെ നി​യ​മ​സ​ഭാ സ​മ്മേ​ള​നം പാ​സാ​ക്കി​യ 16 ബി​ല്ലു​ക​ളി​ലും ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​രു​ന്നു.

ഗ​വ​ർ​ണ​റു​ടെ തീ​രു​മാ​നം നീ​ണ്ടു​പോ​യാ​ൽ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group