Join News @ Iritty Whats App Group

പ്രണയപക അവസാനിക്കുന്നില്ല..! ന‌‌​ടു​റോ​ഡി​ൽ വച്ച് യു​വ​തി​യെ മു​ൻ കാ​മു​ക​ൻ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു; സംഭവം കൊ​ച്ചിയില്‍


കൊ​ച്ചി: ക​ലൂ​രി​ൽ ന‌‌​ടു​റോ​ഡി​ൽ വച്ച് യു​വ​തി​യെ മു​ൻ കാ​മു​ക​ൻ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ചു. കൈ​യ്ക്ക് പ​രി​ക്കേ​റ്റ പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി സ​ന്ധ്യ​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​സാ​ദ് റോ​ഡി​ൽ രാ​വി​ലെ 11-നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ബൈ​ക്കി​ലെ​ത്തി​യ യു​വ​തി​യു​ടെ മു​ൻ കാ​മു​ക​നാ‌യ ഫാറൂഖ് ഇ​വ​രെ ത​ട​ഞ്ഞ് നി​ർ​ത്തി സം​സാ​രി​ക്കാ​ൻ ശ്ര​മി​ച്ചു.

ഇ​തി​ന് വി​സ​മ്മ​തി​ച്ച യു​വ​തി​യു​ടെ നേ​രെ ഇ​യാ​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വാ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ട്ടു​ക‌​യാ​യി​രു​ന്നു.

യു​വ​തി പ്ര​ണ​യ​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​താ​ണ് പ്ര​തി​യെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നും അ​ക്ര​മ​ത്തി​ന് ശേ​ഷം ര​ക്ഷ​പ്പെ​ട്ട ഇ​യാ​ൾ​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക‌​യാ​ണെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

Post a Comment

أحدث أقدم
Join Our Whats App Group