Join News @ Iritty Whats App Group

തലശ്ശേരിയിലെ ബേക്കറിയില്‍ കവര്‍ച്ച; മോഷ്ടാവിനെ പിടികൂടി




തലശ്ശേരി: ജീവനക്കാര്‍ ഉച്ചക്ക് പള്ളിയില്‍പോയ തക്കംനോക്കി ബേക്കറിയില്‍ മോഷണം. മണിക്കൂറുകള്‍ക്കകം നാട്ടുകാര്‍തന്നെ മോഷ്ടാവിനെ പിടികൂടി പൊലീസിന് കൈമാറി.

തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ എം.ആര്‍.എ ബേക്കറിയിലാണ് വെള്ളിയാഴ്ച മോഷണം നടന്നത്. 

ബേക്കറിയുടെ മുന്നിലും പിന്നിലുമുള്ള ഷട്ടര്‍ താഴ്ത്തി ജീവനക്കാര്‍ ജുമുഅ നമസ്കരിക്കാനായി പള്ളിയിലേക്ക് പോയതായിരുന്നു. ഇതിനിടയിലാണ് ഷട്ടര്‍ ഉയര്‍ത്തി മോഷ്ടാവ് അകത്തുകയറിയത്. കാഷ് കൗണ്ടറിലെ വലിപ്പിലുണ്ടായിരുന്ന പണമാണ് മോഷ്ടിച്ചത്.

ജീവനക്കാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്. സി.സി ടി.വി പരിശോധിച്ചപ്പോള്‍ കാഷ് കൗണ്ടറിലെ വലിപ്പില്‍നിന്ന് പണം മോഷ്ടാവ് അപഹരിക്കുന്നത് കണ്ടു. ഇതോടെ മോഷണദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വൈകീട്ട് ആറരക്ക് പുതിയ ബസ് സ്റ്റാന്‍ഡില്‍നിന്ന് നാട്ടുകാരാണ് മോഷ്ടാവിനെ പിടികൂടി

ബേക്കറിയിലെത്തിച്ചത്. മോഷ്ടിച്ച പണവും അരയില്‍ തിരുകിയ മദ്യക്കുപ്പികളും ഇയാളില്‍നിന്ന് കണ്ടെടുത്തു. തുടര്‍ന്ന് പൊലീസിന് കൈമാറുകയായിരുന്നു. പൊലീസ് ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തുവരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group