ഇരിട്ടി: ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ മുനിസിപ്പല്‍ നമ്പര്‍ നല്‍കപ്പെട്ട ഓട്ടോറിക്ഷകളുടെ വാഹന പരിശോധന ഡിസംബര്‍ മാസം 21,22 തീയ്യതികളിൽ കിഴൂർ കുന്നിൽ നടക്കും. 21ന് ബുധനാഴ്ച്ച കാലത്ത് 10 മണി മുതല്‍ മുനിസിപ്പല്‍ നമ്പര്‍ 1 മുതല്‍ 200 വരെയും, 22ാം തീയ്യതി വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണി മുതല്‍ 201 മുതലുള്ള ബാക്കി നമ്പറുകാരുടെയും വാഹന പരിശോധന കീഴൂര്‍കുന്നിന്‍റെ പഴയ റോഡിലുള്ള മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാഹന പരിശോധനാ സ്ഥലത്ത് ഇരിട്ടി ജോയിന്‍റ് ആര്‍ ടിയോയുടെ നേതൃത്വത്തില്‍ നടക്കുന്നതാണ്.
ഇരിട്ടി മുനിസിപ്പല്‍ നമ്പറുള്ള എല്ലാ ഓട്ടോറിക്ഷകളും അസ്സല്‍ രേഖകള്‍ സഹിതം പരിശോധനയ്ക്ക് വിധേയമാകേണ്ടതാണ്. പരിശോധനയ്ക്ക് ഹാജരാകാത്ത വാഹനങ്ങള്‍ ഓടുന്നില്ല എന്ന ഗണത്തില്‍പ്പെടുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അറിയിച്ചു.
إرسال تعليق