Join News @ Iritty Whats App Group

കടുവയെ കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമം പരാജയപ്പെട്ടു;കടുവ മുണ്ടയാംപറമ്പ് കോളിക്കടവ് അതിർത്തിയിലെ തെങ്ങോലക്കുന്നിൽ

 


ഇരിട്ടി: വനപാലക സംഘം മുണ്ടയാം പറമ്പിലെ കഞ്ഞിക്കണ്ടത്തിൽ നിന്നും കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമം പരാജയപ്പെട്ടു. ശ്രമത്തിനിടെ തിരിഞ്ഞോടി കടുവ മുണ്ടയാംപറമ്പ് കോളിക്കടവ് അതിർത്തിയിലെ തെങ്ങോലക്കുന്നിൽ കയറിയെങ്കിലും പിന്നാലെ പോയ വനപാലകർക്ക് ഇതിനെ കണ്ടെത്താനായില്ല. രാത്രി വൈകിയും കടുവ മറ്റു ഭാഗങ്ങളിലേക്കൊന്നും നീങ്ങിയതായി ആരുടെയും ശ്രദ്ധയിൽ പെട്ടിട്ടില്ല. വനം വകുപ്പധികൃതർ മേഖലയിൽ തന്നെ ക്യാമ്പ് ചെയ്യുകയാണ്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group