Join News @ Iritty Whats App Group

ബുദ്ധസന്യാസിനിയുടെ വേഷത്തിൽ ചാരപ്രവർത്തനം; ചൈനീസ് യുവതി ഡൽഹിയിൽ പിടിയിൽ


ന്യൂഡൽഹി: വടക്കൻ ഡല്‍ഹിയില്‍ പിടിയിലായ ചൈനീസ് യുവതി ചാരപ്രവര്‍ത്തനം നടത്തിയതായി സൂചന. ബുദ്ധ സന്യാസിനിയുടെ വേഷത്തിൽ ടിബറ്റൻ അഭയാർത്ഥി സെറ്റിൽമെന്റിലാണ് യുവതി കഴിഞ്ഞിരുന്നത്. ചോദ്യം ചെയ്യലിനോട് ഇവർ സഹകരിക്കുന്നില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. രേഖകളില്ലാതെ താമസിച്ച യുവതിയെ ഇന്നലെ വൈകിട്ടാണ് പിടികൂടിയത്.

തിരിച്ചറിയൽ രേഖകളിൽ ഡോൽമ ലാമ എന്നും നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിലെ വിലാസവുമാണ് നൽകിയിരുന്നത്. എന്നാൽ അവരുടെ യഥാർത്ഥ പേര് കയ് റുവോ എന്നാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ടിബറ്റൻ അഭയാർത്ഥി കോളനിയായ മജ്നു കാ ടില്ലയിലാണ് ഇവർ താമസിച്ചിരുന്നത്. ഡൽഹി സർവകലാശാലയുടെ വടക്കൻ ക്യാംപസിനടുത്തുള്ള ഈ പ്രദേശം വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ടതാണ്.

Post a Comment

أحدث أقدم
Join Our Whats App Group