Join News @ Iritty Whats App Group

ല​ഹ​രി വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; പാ​നൂ​രി​ൽ മ​ക​ൻ അ​മ്മ​യു​ടെ ഇ​രു​കൈ​ക​ളും വെ​ട്ടി; ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി ആശുപത്രിയിൽ




ത​ല​ശേ​രി: ല​ഹ​രി വ​സ്തു വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മ്മ​യെ മ​ക​ൻ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ഇ​രു​കൈ​ക​ൾ​ക്കും വെ​ട്ടേ​റ്റ പാ​നൂ​ർ വ​ട​ക്കേ പൊ​യി​ലൂ​രി​ലെ വ​ട​ക്കേ​യി​ൽ ജാ​ന​കി​യെ (62) ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ അ​ർ​ധരാ​ത്രി​യി​ലാ​ണ് സം​ഭ​വം.​ ല​ഹ​രി​ക്ക് അ​ടി​മ​യാ​യ മ​ക​ൻ നി​ഖി​ൽ രാ​ജാ​ണ് ജാ​ന​കി​യെ ആ​ക്ര​മി​ച്ച​ത്.ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കും മുൻപേ കൈ ഞരന്പ് മുറിച്ച് വീട്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

പോലീസ് ഉടന്‌തന്നെ നിഖി​ൽ രാ​ജിനെ ആശുപത്രിയിലേക്കു മാറ്റി.ല​ഹ​രി വ​സ്തു​ക്ക​ൾ വാ​ങ്ങി​ക്കാ​ൻ പ​ണം കൊ​ടു​ക്കാ​ത്ത​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വീ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച നി​ഖി​ൽ അ​മ്മ​യു​ടെ ഇ​രു​കൈ​ക​ളും വെ​ട്ടു​ക​യാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ കൊ​ള​വ​ല്ലൂ​ർ പോ​ലീ​സാ​ണ് ജാ​ന​കി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​യോ​ട് ല​ഹ​രി​ക്ക് പ​ണം ചോ​ദി​ച്ച​ത് ന​ൽ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് വ്യാ​പാ​രി​യെ ക​ട തു​റ​ക്കാ​ൻ നി​ഖി​ൽ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ബ്ലേ​ഡ് കൊ​ണ്ട് സ്വ​യം ദേ​ഹ​ത്ത് മു​റി​വേ​ൽ​പി​ക്ക​ലും നി​ഖി​ൽ പ​തി​വാ​ക്കി​യി​രു​ന്നു.

Post a Comment

أحدث أقدم
Join Our Whats App Group