Join News @ Iritty Whats App Group

'നടപടി ഉറപ്പ്', എൽദോസ് എംഎൽഎ പ്രതിയായ ബലാത്സംഗ വധശ്രമ കേസിൽ പ്രതികരിച്ച് മുഖ്യമന്ത്രി


തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ പ്രതിയായ കേസിൽ ആദ്യമായി പരസ്യ പ്രതികരണം നടത്തി മുഖ്യമന്ത്രി. എൽദോസ് എം എൽ എയ്ക്കെതിരായ സ്ത്രീയുടെ പരാതി ഗൗരവമായതാണെന്നാണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. ഈ കേസിൽ ഗൗരവമായ അന്വേഷണം നടക്കുമെന്നും നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ഉറപ്പ് നൽകി. വിദേശ യാത്രയുടെ നേട്ടങ്ങൾ വിശദീകരിച്ച വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവ‍ർത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് എൽദോസ് കേസിൽ മുഖ്യമന്ത്രി അഭിപ്രായം പറഞ്ഞത്.

Post a Comment

أحدث أقدم
Join Our Whats App Group